കാൻസർ രോഗ നിർണയ ക്യാമ്പ്

എടപ്പാൾ: സമഗ്ര കാൻസർ രോഗ പ്രതിരോധവുമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്. 2017--18 ലെ ജനകീയാസൂത്രണ പദ്ധതിയിൽ എന്ന േപ്രാജക്ട് ഉൾപ്പെടുത്തും. മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി സഹകരിച്ച് ആറ് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതി​െൻറ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സെക്രട്ടറി, സി.എച്ച്.സി/പി.എച്ച്.സികളിലെ മെഡിക്കൽ ഓഫിസർമാർ, ഹെൽത്ത് സൂപ്പർ വൈസർ, ഹെൽത്ത് ഇൻസ്പെക്ടർ, ജെ.പി.എച്ച്.എൻ, സി.ഡി.എസ് ചെയർപെഴ്സൻ, ആശ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ബ്ലോക്ക് തലത്തിൽ സംഘാടക സമിതി രൂപവത്കരിച്ചു. കാൻസർ പ്രതിരോധ പ്രവർത്തനത്തെക്കുറിച്ച് മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ് ഡോ. കൃഷ്ണാനന്ദ പൈ വിശദീകരിച്ചു. എടപ്പാൾ, കാലടി, വട്ടംകുളം, തവനൂർ ഗ്രാമപഞ്ചായത്തുകളിൽ മെഡിക്കൽ ക്യാമ്പ് നടത്തും. 'പങ്കാളിത്ത പെൻഷൻ പിൻവലിക്കണം' ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ നന്നംമുക്ക് പഞ്ചായത്ത് 26-ാം വാർഷിക സമ്മേളനം ജില്ല കമ്മിറ്റി അംഗം പി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പെൻഷൻ പരിഷ്ക്കരണ തുക ഒറ്റ ഗഡുവായി അനുവദിക്കുക എന്നിവ സമ്മേളനം ആവശ്യപ്പെട്ടു. പി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. കെ.കെ. ലക്ഷ്മണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വരവുചെലവ് കണക്ക് കെ.വി. കൃഷ്ണൻ നായർ അവതരിപ്പിച്ചു. കെ. രാധാഭായ്, കെ.വി. സേതുമാധവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: -കെ.കെ. ലക്ഷ്മൺ (സെക്ര), പി. ഭാസ്കരൻ നമ്പ്യാർ (പ്രസി.) കൃഷ്ണൻ നായർ (ട്രഷ). കുടുംബശ്രീ സത്യപ്രതിജ്ഞ ചങ്ങരംകുളം: നന്നംമുക്ക് കുടുംബശ്രീ അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസിൽ നടന്നു. തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് പ്രസിഡൻറായ സി.കെ. സുലൈഖക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. കോമളം സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡൻറ് പി. ഉഷക്ക് സുലൈഖ സത്യവാചകം ചൊല്ലിക്കൊടുത്തു. സുധ നാരായണൻ, കെ.കെ. മണികണ്ഠൻ, സുഹ്റ, വനജ ബാലകൃഷ്ണൻ, കെ.കെ. ലക്ഷ്മണൻ, കെ.കെ. രാജൻ (സെക്ര.), ടി. മണികണ്ഠൻ (അസി. സെക്ര), പ്രേംചന്ദ് , വിനിത എന്നിവർ സംസാരിച്ചു. വസ്ത്രശാല ഉടമയും കൂട്ടാളികളും ചേർന്ന് മർദിച്ച സംഭവത്തിൽ കേസെടുക്കുന്നില്ലെന്ന് ജീവനക്കാരൻ എടപ്പാള്‍: വസ്ത്ര വില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരനെ സ്ഥാപന ഉടമയും കൂട്ടാളികളും ചേര്‍ന്ന് മർദിച്ച സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് ജീവനക്കാരന്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. എടപ്പാളിനടുത്ത നടക്കാവില്‍ വാടക വീട്ടില്‍ താമസിക്കുന്ന പുറത്തൂര്‍ സ്വദേശി പണ്ടാര വളപ്പില്‍ അബ്ദുൽ ജംഷീറാണ് ചാവക്കാട് പൊലീസിനെതിരെ ആരോപണമുന്നയിച്ചത്. ജനുവരി ഒന്നിന് രാത്രിയില്‍ ജംഷീര്‍ ജോലി ചെയ്യുന്ന ചാവക്കാട്ടെ ഒരു വസ്ത്ര വില്‍പ്പന സ്ഥാപനത്തില്‍ വെച്ച് ഉടമയും കൂട്ടാളികളും ചേര്‍ന്ന് മർദിച്ചതായാണ് ജംഷീര്‍ പറയുന്നത്. മർദനത്തി​െൻറ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ നിന്ന് പകര്‍ത്തിയത് ജംഷീറി​െൻറ കൈവശമുണ്ട്. ചികിത്സയിലിരുന്ന ജംഷീര്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. മർദനം സംബന്ധിച്ച പരാതിയും ദൃശ്യങ്ങളും ചാവക്കാട് പൊലീസിന് കൈമാറിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാനോ പ്രതികളെ പിടികൂടാനോ ചാവക്കാട് പൊലീസ് തയാറായിട്ടില്ലെന്നും നീതി ലഭിക്കുന്നതിനായി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പോലീസ് കംപ്ലൈൻറ് അതോറിറ്റിക്കും പരാതി നല്‍കുമെന്നും ജംഷീര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.