രക്തസാക്ഷി ദിനാചരണം

വാണിയന്നൂർ: രക്തസാക്ഷി ദിനത്തിൽ നെഹ്‌റു യുവകേന്ദ്രയും വാണിയന്നൂർ ഷൈൻ ഗ്രൂപ്പും ചേർന്ന് ചെറിയമുണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ക്വിസ് മത്സരം നടത്തി. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. അബ്ദുസലാം ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സാവിത്രി, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഹംസ മാസ്റ്റർ, യൂത്ത് കോഓഡിനേറ്റർ ഷക്കീർ പൊന്മുണ്ടം, ക്ലബ് പ്രസിഡൻറ് കെ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. വി. ഇല്യാസ്, കെ.കെ. ആബിദ്, ഷമീം, നാസിം എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. സാംസ്കാരിക സായാഹ്നം തിരൂർ: പുരോഗമന കലാസാഹിത്യസംഘവും തിരൂർ കോ-ഓപറേറ്റീവ്‌ മലയാള വിഭാഗവും സംയുക്തമായി കോളജിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. സാഹിത്യകാരൻ െബന്യാമിൻ സംസാരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി ആസാദ് മൂപ്പൻ അധ്യക്ഷത വഹിച്ചു. കോ-ഓപറേറ്റീവ് കോ-ളജ് പ്രിൻസിപ്പൽ മജീദ് ഇല്ലിക്കൽ, സജി സോമനാഥ് എന്നിവർ സംസാരിച്ചു. സി.പി. അനിൽ സ്വാഗതവും ബിന്ദുലാൽ നന്ദിയും പറഞ്ഞു. സ്വീകരണം നൽകി തിരൂർ: പത്തനംതിട്ടയിൽ നടന്ന സംസ്ഥാന ഖോഖൊ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ല ടീമിൽ അംഗങ്ങളായിരുന്ന ടി.ഐ.സി സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ നവീദ് ഷമാസ്, ഹന എന്നിവർക്ക് സ്കൂളിൽ സ്വീകരണം നൽകി. റെയിൽവെ സ്റ്റേഷനിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വിദ്യാർഥികളെ സ്കൂളിലേക്ക് വരവേറ്റത്. സെക്രട്ടറി സഹീർ കോട്ട് പൊന്നാടയണിയിച്ചു. പ്രിൻസിപ്പൽ അബ്ദുറഹിമാൻ വെങ്ങാടൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷാജഹാൻ, മുനീർ, സാജിദ്, സരസ്വതി, ഹാരിസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.