കുഴൽമന്ദം: മതിയായ ജീവനക്കാരില്ലാത്തതിനാൽ രണ്ടാം വിള നെല്ലുസംഭരണം ഇഴഞ്ഞുനീങ്ങുന്നു. 40 ജീവനക്കാർ വേണ്ടിടത്ത് 15 പേരുടെ നിയമന ഉത്തരവ് ആയെങ്കിലും അഞ്ച് ആളുകൾ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. സംഭരണം സുഗമമാക്കുന്നതിന് കൃഷിഭവനിലെ കൃഷി അസി. മാരെ ഫീൽഡ് ജിവനക്കാരായി നിമയിക്കുകയാണ് പതിവ്. ജീവനക്കാരുടെ ഒഴിവ് ഉടൻ നികത്തുമെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്. ജില്ലയിൽ ഇതുവരെ രണ്ടാം വിളക്ക് സംഭരിച്ചത് 200 ടൺ നെല്ല് മാത്രമാണ്. പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളിൽനിന്നാണ് പ്രധാനമായി നെല്ല് സംഭരിച്ചത്. പാലക്കാട്, ആലത്തൂർ താലൂക്കളിൽ കൊയ്ത്ത് ആരംഭിച്ചങ്കിലും സംഭരണം വൈകുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. ഈ താലൂക്കളിൽ കർഷകരുടെ ഓൺലൈൻ പ്രിൻറ് ഔട്ടിലെ പരിശോധന പൂർത്തിയാകുന്നതേയുള്ളൂ. ഏകീകരിച്ച് വിള ഇറക്കാൻ കഴിയാത്തതിനാൽ ആദ്യം വിള ഇറക്കിയ കർഷകരുടെ പാടങ്ങളിൽ നാമമാത്ര കൊയ്ത്ത് ആരംഭിച്ചു. എന്നാൽ കൊയ്ത്ത് സജീവമായാൽ മാത്രമാണ് മില്ലുകൾക്ക് സംഭരണത്തിന് അനുമതി നൽകുക. കൊയ്ത്ത് ആരംഭിക്കുന്ന ദിവസം മുതൽ 30 ദിവസത്തേക്ക് പാടശേഖരത്തിൽനിന്ന് നെല്ല് സംഭരിക്കുന്നതിന് മില്ലുകൾക്ക് സമയപരിധി പരിമിതപ്പെടുത്തിയതിനാലാണ് നേരത്തെ സംഭരിക്കാൻ അനുവദിക്കാത്തത്. കൊയ്ത്ത് ആരംഭിച്ച കർഷകർ ഓപ്പൺ മാർക്കറ്റിൽ നെല്ല് കൊടുക്കേണ്ടിവരുന്ന അവസ്ഥയിലാണ്. ഓപ്പൺ മാർക്കറ്റിൽ കിലോക്ക് 20 രൂപയാണ് ലഭിക്കുന്നത്. അതെസമയം സപ്ലൈകോ കിലോന് 23.30 രൂപ പ്രകാരമാണ് നെല്ലു സംഭരിക്കുന്നത്. 'നെല്ലു സംഭരണം കാര്യക്ഷമമാക്കണം' നെല്ലുസംഭരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പാലക്കാടൻ കർഷക മുന്നേറ്റം രംഗത്തെത്തി. ജില്ലയിൽ രണ്ടാം വിള കൊയ്ത്ത് ആരംഭിച്ചിട്ടും സപ്ലൈകോ സംഭരണം പാലക്കാട്, ആലത്തൂർ താലൂക്കളിൽ ആരംഭിക്കത്താതിനാൽ കർഷകർ വില കുറച്ച് നെല്ലു കൊടുക്കേണ്ട അവസ്ഥയിലാണെന്നും വിളെവടുത്ത കർഷകരുടെ നെല്ല് സംഭരിക്കനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സജീഷ് കുത്തനൂർ അധ്യക്ഷത വഹിച്ചു. photo: pl4 സപ്ലൈകോ നെല്ലുസംഭരണത്തിലെ കാലതാമസം കാരണം കുത്തനൂരിൽ സ്വാകാര്യ ഏജൻറുമാർ സംഭരിച്ച നെല്ല് ചാക്കിലാക്കിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.