സാധാരണക്കാർക്കും നീതിക്കുമിടയിൽ തടസ്സം അഭിഭാഷകർ -അഡ്വ. കാളീശ്വരം രാജ് കോട്ടക്കൽ: സാധാരണക്കാർക്കും ഉന്നത കോടതികൾക്കുമിടയിൽ തടസ്സമായി നിൽക്കുന്നത് അഭിഭാഷകരാണെന്ന് അഡ്വ. കാളീശ്വരം രാജ്. കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപകദിനാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകരുടെ അനാവശ്യമായ ഇടപെടൽ പലകേസുകളിലും പരാജയത്തിന് കാരണമാകുന്നുണ്ട്. മുൻസിഫ് കോടതി ജഡ്ജിയെ തെരഞ്ഞെടുക്കുന്നതിന് പരീക്ഷയും നിശ്ചിത യോഗ്യതയും വേണം. എന്നാൽ, ഹൈകോടതി മുതലുള്ള ന്യായാധിപർക്ക് ഒരു യോഗ്യതയും വേണ്ട. ന്യായാധിപരെ ശരിയായ രീതിയിൽ തെരഞ്ഞെടുക്കാത്ത കാലത്തോളം സംശുദ്ധ നീതിന്യായ വ്യവസ്ഥ രാജ്യത്ത് സ്വപ്നം കാണാൻ കഴിയില്ല. നീതിവ്യവസ്ഥയിലെ അഴിമതി, തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കാൻ മടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.