തിരൂരങ്ങാടി: വെളിമുക്ക് ക്രസൻറ് റസിഡൻഷ്യൽ സ്കൂളിൽ നടന്ന അസ്മി സംസ്ഥാന കലോത്സവത്തിൽ 117 പോയൻറുമായി വെളിമുക്ക് ക്രസൻറ് റസിഡൻഷ്യൽ സ്കൂൾ ഒന്നാം സ്ഥാനവും 104 പോയൻറുമായി ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 97 പോയൻറുമായി എടപ്പാൾ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. പള്ളിക്കൽ ബസാർ അൽബയാൻ പബ്ലിക് സ്കൂളിലെ കെ. മുഹമ്മദ് സവാദിനെ കലാപ്രതിഭയായും ഒതുക്കുങ്ങൽ ദഅ്വത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പി. ഫാത്തിമ ഹലയെ കലാതിലകമായും തെരഞ്ഞെടുത്തു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. അസ്മി സംസ്ഥാന ജന. സെക്രട്ടി ഹാജി പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ പതാക ഉയർത്തി. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ, കെ. മോയിൻകുട്ടി മാസ്റ്റർ, എം.എ. ഖാദർ, പി.വി. മുഹമ്മദ് മൗലവി എടപ്പാൾ, ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, നവാസ് ഓമശ്ശേരി എന്നിവർ സംസാരിച്ചു. സമാപന പരിപാടി പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.