പാലപ്പെട്ടി സർക്കാർ സ്കൂളിനെ മികച്ച നിലവാരത്തിലാക്കും -^മന്ത്രി രവീന്ദ്രനാഥ്‌

പാലപ്പെട്ടി സർക്കാർ സ്കൂളിനെ മികച്ച നിലവാരത്തിലാക്കും --മന്ത്രി രവീന്ദ്രനാഥ്‌ പെരുമ്പടപ്പ്: പാലപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ മികച്ച നിലവാരത്തിലാക്കുമെന്ന് മന്ത്രി രവീന്ദ്രനാഥ്. ശാസ്ത്രീയ വിഭ്യാഭ്യാസം ലഭിക്കുക പൊതുവിദ്യാലയങ്ങളിൽ നിന്നാണെന്നും പരീക്ഷയിലെ എ പ്ലസ് നോക്കിയല്ല ജീവിതത്തിലെ എ പ്ലസ് നോക്കിയാവണം വിദ്യാഭ്യാസത്തി​െൻറ നിലവാരമുയർത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരള ഫിഷറീസ് വകുപ്പും തീരദേശ വികസന കോർപ്പറേഷനും നൽകിയ 1.67 കോടി രൂപ ചെലവിട്ട് നിർമിച്ച എട്ട് ക്ലാസ് മുറികളടങ്ങിയ പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു . നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനവും സ്‌പീക്കർ നിർവഹിച്ചു. അഖിലേന്ത്യ ചാർട്ടേർഡ് അക്കൗണ്ടൻറ് പരീക്ഷയിൽ കേരളത്തിലെ ഒന്നാം റാങ്കുകാരനായ മുഹമ്മദ് ആദിലിനെയും സ്കൂളിലെ മികച്ച വിദ്യാർഥികളെയും ആദരിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. ആറ്റുണ്ണി തങ്ങൾ, പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അനസ്, ജില്ല പഞ്ചായത്തംഗം സമീറ ഇളയേടത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ബാലൻ, അസീസ് കൊടികുത്തി, വാർഡ് അംഗം സി.എം. അബു, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ജയനാരായണൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സി.ഐ. വത്സല, ജില്ല ഓഫിസർ മിനി, പി.ടി.എ. പ്രസിഡൻറ് ഒ.എം. ജയപ്രകാശ്, ഇ.ജി. നരേന്ദ്രൻ, വി.ഐ.എം. അഷ്‌റഫ്, പ്രിൻസിപ്പൽ എസ്. സരിത, പ്രധാനധ്യാപിക പി. വിജയകുമാരി, വി.കെ. രാജൻ, കുമ്മിൽ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ഗസൽ വിരുന്നും നടത്തി. കേരള കർഷകസംഘം അംഗത്വ പ്രവർത്തന കൺവെൻഷൻ പൊന്നാനി: കേരള കർഷകസംഘം അംഗത്വ പ്രവർത്തക കൺവെൻഷൻ, കർഷകസംഘം ഏരിയ സെക്രട്ടറി രജീഷ് ഊപ്പാല ഉദ്ഘാടനം നിർവഹിച്ചു. ആദ്യ അംഗത്വം പാണ്ടിത്തറയിലെ കർഷക സൂറക്ക് നൽകി കർഷകസംഘം ഏരിയ കമ്മിറ്റി അംഗവും എൽ.സി സെക്രട്ടറിയുമായ യു.കെ. അബൂബക്കർ നിർവഹിച്ചു. യോഗത്തിൽ വില്ലേജ് സെക്രട്ടറി ടി. സുഭാഷ്, ഏരിയ കമ്മിറ്റി അംഗം കുഞ്ഞഹമ്മദ് മാസ്റ്റർ, അഡ്വ. ഷിനോദ്, സി. രഘുനാഥൻ എന്നിവർ സംസാരിച്ചു. കർഷകർക്ക് പച്ചക്കറി വിത്ത് വിതരണം നടത്തി. അനുഗമനം പദ്ധതി: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം പൊന്നാനി: നിയമസഭ സ്പീക്കറുടെ ആസ്തി വികസന ഫണ്ടിൽനിന്ന് പൊന്നാനി മണ്ഡലത്തിൽ ഭിന്നശേഷികാർക്ക് മുച്ചക്രവാഹനം നൽകുന്നതിനുള്ള 'അനുഗമനം' പദ്ധതിയുടെ അപേക്ഷ ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31ൽനിന്ന് ഫെബ്രുവരി 10 വരെ നീട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.