അങ്ങാടിപ്പുറം പോളിടെക്നിക്​ ആക്രമണം; രണ്ടുപേർ അറസ്​റ്റിൽ

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പോളിടെക്നിക്കിന് നേരെയുണ്ടായ ആക്രമണക്കേസിൽ രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടിലങ്ങാടി സ്വദേശികളായ പടിക്കമണ്ണിൽ താഹ ഉമ്മർ (33), പൊട്ടൻ പുലാൻ ഹനീഫ (49) എന്നിവരെയാണ് ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്ര​െൻറ നിർദേശപ്രകാരം ഇൻസ്പെക്ടർ ടി.എസ്. ബിനു, എസ്.ഐമാരായ എം.ബി. രാജേഷ്, സുന്ദരൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. 13ാം പ്രതി കൂടിയായ താഹ ഉമ്മറിനെ കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തേക്ക് പോകാനെത്തിയപ്പോഴാണ് പിടികൂടിയത്. 14ാം പ്രതിയായ ഹനീഫയെ കൂട്ടിലങ്ങാടിയിലാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു. പോളി ആക്രമണക്കേസിൽ ആദ്യമായാണ് അറസ്റ്റ്. പ്രിൻസിപ്പലി​െൻറ പരാതിയിലാണിത്. സി.സി.ടി.വി, വിഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. നഗരസഭ ഒാഫിസ് അക്രമം: ജാമ്യം തള്ളി പെരിന്തൽമണ്ണ: ജനുവരി 23ന് യു.ഡി.എഫ് ഹർത്താൽ ദിനത്തിൽ പെരിന്തൽമണ്ണ നഗരസഭ ഒാഫിസ് ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസിൽ അസ്റ്റിലായ 20 പ്രതികളുടെ ജാമ്യാപേക്ഷ പെരിന്തൽമണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് തള്ളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.