പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം ലീഗ് ഒാഫിസിൽ കയറി ഉപകരണങ്ങളും മറ്റും തകർത്ത കേസിൽ അങ്ങാടിപ്പുറം പോളിടെക്നിക്കിലെ രണ്ട് വിദ്യാർഥികളെ ഇൻസ്പെക്ടർ ടി.എസ്. ബിനുവിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പോത്തുകൽ വെളുമ്പിയംപാടം കനകകുന്നേൽ അമൽ (19), മഞ്ചേരി പാപ്പിനിപ്പാറ ചക്കിങ്ങൽതൊടി യദുകൃഷ്ണ (20) എന്നിവരെയാണ് അറസ്റ്റ് െചയ്തത്. അറസ്റ്റിലായ ഇരുവരും എസ്.എഫ്.െഎ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ലീഗ് ഒാഫിസ് തകർത്ത കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. നേരത്തെ അറസ്റ്റിലായവർ സമർപ്പിച്ച ജാമ്യഹരജി പെരിന്തൽമണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കഴിഞ്ഞദിവസം തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.