ചിറ്റൂർ: നഗരസഭ കൗൺസിൽ യോഗത്തിൽ കേരളോത്സവ െചലവു കണക്കുകളെ ചൊല്ലി ബഹളം. മാനദണ്ഡം പാലിക്കാതെ െചലവ് പെരുപ്പിച്ച് കാണിച്ച് കേരളോത്സവം നടത്തിയ സംഘാടക സമിതിക്കെതിരെയാണ് പ്രതിപക്ഷം രൂക്ഷവിമർശനമുയർത്തിയത്. 1,35,000 രൂപയാണ് കേരളോത്സവ നടത്തിപ്പിനായി അനുമതി ലഭിച്ചിരുന്നത്. എന്നാൽ, 1,46,959 രൂപയുടെ െചലവാണ് സംഘാടക സമിതി കൗൺസിൽ അനുമതിക്കായിെവച്ചത്. കേരളോത്സവം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞും കണക്ക് െവക്കാത്തതിനെച്ചൊല്ലി കഴിഞ്ഞ കൗൺസിൽ യോഗത്തിലും നടത്തിപ്പുകാർക്കെതിരെ വിമർശനമുയർന്നിരുന്നു. ഇതേത്തുടർന്നാണ് കൂടുതൽ തുകക്കുള്ള െചലവു കാണിച്ച് കണക്ക് അംഗീകാരത്തിനായി സമർപ്പിച്ചത്. പ്രതിപക്ഷം ഒന്നടങ്കം എതിർത്തതോടെ അധികമായി കാണിച്ച തുക ഒഴിവാക്കി അനുമതി നൽകുകയായിരുന്നു. തത്തമംഗലം ബൈപാസ് നിർമാണത്തിന് മുൻകൈയെടുത്ത സർക്കാറിനും ഇതിന് പ്രയത്നിച്ച പൗരസമിതിക്കും അഭിനന്ദനമറിയിക്കുന്നതായി കെ. മധു പറഞ്ഞു. കുടുംബശ്രീ െതരഞ്ഞെടുപ്പ് കൗൺസിലിൽ പോലും അറിയിക്കാതെ നടത്തുന്നത് പ്രതിഷേധാർഹമാണെന്നും നഗരസഭയിൽ പരാതിയുമായെത്തുന്നവരെ ജീവനക്കാർ അവഹേളിക്കുന്നതായും പി.യു. പുഷ്പലത പറഞ്ഞു. ലൈഫ് പദ്ധതിക്കായി പട്ടിക തയാറാക്കി നൽകാൻ കാലതാമസം വന്നതാണ് പദ്ധതി വൈകാൻ കാരണമെന്ന് എ. കണ്ണൻ കുട്ടി പറഞ്ഞു. മണ്ണാർക്കാട് നഗരസഭയും സംസ്ഥാനത്തെ 66 പഞ്ചായത്തും പട്ടിക നൽകിയിട്ടും ചിറ്റൂർ തത്തമംഗലം നഗരസഭ നൽകാൻ തയാറായിട്ടിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഗരസഭ ചെയർമാൻ ടി.എസ്. തിരുവെങ്കിടത്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാരായ മുകേഷ്, കെ.സി. പ്രീത്, കെ.എ. ഷിബ. എം. ശിവകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.