എടപ്പാള്‍: തവനൂര്‍ കേളപ്പജി സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിനെ ആധുനികവത്കരിക്കുന്ന പദ്ധതിയായ 'സർവോദയ'ത്തിെൻറയും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ഫെബ്രുവരി മൂന്നിന് നടക്കും. മൂന്നിന് രാവിലെ 9.30ന് നടക്കുന്ന ചിത്രകല ക്യാമ്പ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും പൊതുസമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് നിർമിച്ച പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമകേന്ദ്രം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ പ്രഫ. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് വിഷയാവതരണം നടത്തും. വൈകീട്ട് അഞ്ചിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനവും സർവോദയം പദ്ധതി പ്രഖ്യാപനവും മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ ബ്രാൻഡ് അംബാസിഡര്‍ സിനിമ സംവിധായകന്‍ ജയരാജ് മുഖ്യാതിഥിയായിരിക്കും. സർവോദയം ഹൈടെക് പദ്ധതി അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. 10 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇതില്‍ മൂന്നുകോടി എം.എല്‍.എ ഫണ്ടില്‍നിന്നും ലഭിച്ചിട്ടുണ്ട്. ചെയര്‍മാന്‍ ടി.വി. ശിവദാസ്, ജനറല്‍ കണ്‍വീനര്‍ പി.എന്‍. ഷാജി, രാജേഷ്, ഗോപു പട്ടിത്തറ, കെ. ഉണ്ണികൃഷ്ണന്‍, എ.കെ. അബ്ദുറഹിമാന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു. രക്തസാക്ഷി ദിനം എടപ്പാള്‍: മാറഞ്ചേരി ഇ. മൊയ്തു മൗലവി, പി. കൃഷ്ണ പണിക്കര്‍ സാംസ്കാരിക കേന്ദ്രം, വായനശാല എന്നിവ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. പാര്‍സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇ. ഹൈദരാലി, ഷൗക്കത്ത് അലിഖാൻ, ടി. അബ്ദു, കെ.പി. മാധവൻ, ഇ. അബ്ദുൽനാസര്‍, എം.ടി. ഷരീഫ്, ജിയോ മാറഞ്ചേരി എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി പെന്‍ഷന്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി സി.പി.ഐ എടപ്പാൾ: പെന്‍ഷന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി പെന്‍ഷന്‍കാര്‍ റീജനല്‍ വര്‍ക്ഷോപ്പിന് മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് സി.പി.െഎ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലിലേക്ക് പ്രകടനവുമായെത്തി. എ.ഐ.ടി.യു.സി തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തു. പി.വി. ബൈജു, രാജൻ അയിലക്കാട്, ശശിവർമ, ചന്ദ്രൻ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. മകര ചൊവ്വ ഉത്സവം മാറഞ്ചേരി: മാറഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വ ഉത്സവം നടത്തി. പ്രത്യേക പ്രാർഥന നടത്തി. വൈകീട്ട് പഞ്ചവാദ്യത്തിെൻറ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടത്തി. പുന്നക്കാവ് ക്ഷേത്രത്തിൽ ഉത്സവം നടത്തി. വിവിധ ദേശക്കാരുടെ വരവും ക്ഷേത്രത്തിൽ എത്തി. വാഹന പരിശോധന: 54 പേരുടെ ലൈസൻസ് റദ്ദ് ചെയ്തു പൊന്നാനി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നഗരത്തിൽ നടത്തിയ പരിശോധനയിൽ ജനുവരിയിൽ മാത്രം 54 പേരുടെ ലൈസൻസ് റദ്ദ് ചെയ്തു. മോട്ടോർ ബൈക്ക് ഓടിക്കുമ്പോൾ മൊബൈൽഫോൺ ഉപയോഗിച്ചതിന് 25 പേരെയും ബൈക്ക് രൂപവ്യത്യാസം വരുത്തിയതിന് ഒരാളെയും ബൈക്കോടിച്ചതിന് പതിനെട്ട് വയസ്സിന് താഴെയുള്ള നാലുപേരെയും മൂന്നുപേരെ വെച്ച് ബൈക്ക് ഓടിച്ചതിന് എട്ടുപേരെയും പിടികൂടി. വാതിൽ തുറന്നിട്ട് സർവിസ് നടത്തിയ ഏഴ് ബസുകളും പിടിയിലായി. നഗരത്തിൽ അനധികൃതമായി വാഹന പാർക്കിങ് നടത്തിയതിന് നാല് കാറുകൾ പിടിച്ചെടുത്തിട്ടുണ്ട്. ബൈക്കോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച ആറുപേരുടെയും മൂന്നുപേരെയിരുത്തി ബൈക്കോടിച്ച എട്ട് പേരുടെയും ലൈസൻസാണ് റദ്ദ് ചെയ്തത്. മൊബൈൽ ഫോൺ ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസും റദ്ദ് ചെയ്തു. നികുതി അടക്കാതെ ഓടിയ ആറ് ഗുഡ്സ് ഓട്ടോകളും ഒരു സ്കൂൾ ബസും പിടികൂടി. ബസുകളിലും മറ്റും മഫ്തിയിൽ സഞ്ചരിച്ചാണ് മോട്ടോർ വാഹന വകുപ്പധികൃതർ നിയമ ലംഘനം പിടികൂടിയത്. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു. പ്രായപൂർത്തിയാവാതെ ബൈക്കോടിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു. സൈലൻസറുകൾക്കുള്ളിൽ പടക്കംപൊട്ടുന്നതുപോലെ ശബ്ദമുണ്ടാക്കുന്ന ബൈക്കുകൾ പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ജോ. ആർ.ടി.ഒ പി.എ. നസീർ, മലപ്പുറത്ത് നിന്നുള്ള സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.