യുവജന പരേഡ്

വളാഞ്ചേരി: കലി അടങ്ങാത്ത ഗാന്ധി ഘാതകർ എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അതിരുമടയിൽ നിന്ന് ആരംഭിച്ച രണ്ടത്താണിയിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ പി. ബിജു ഉദ്ഘാടനം ചെയ്തു. ഐ.വി. രതീഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം സി. രാജേഷ്, കെ. വിനോദ്, കെ.പി. രമേഷ്, രമ്യ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി സി. അബ്‌ദുൾകരീം സ്വാഗതവും കെ.പി. അശ്വിൻ നന്ദിയും പറഞ്ഞു. വളാഞ്ചേരി: രക്തസാക്ഷിത്വ ദിനം വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് ആചരിച്ചു. മണ്ഡലം പ്രസിഡൻറ് പറശേരി അസൈനാർ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി. നഗരസഭ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, ടി.വി. ചന്ദ്രശേഖരൻ, കെ.ടി. ബാപ്പു, എൻ. അലി, സി. രാമകൃഷ്ണൻ. വി.കെ. രാജേഷ്, ശബാബ് വക്കരത്ത്, മുബാറക്ക് വളാഞ്ചേരി, പി. മുത്തു എന്നിവർ സംബന്ധിച്ചു. തിരുനാവായ: ഗാന്ധി സ്മാരക പരിസരത്ത് നടന്ന ജാഗ്രത സദസ്സിൽ വർഗീയതക്കും ഫാഷിസത്തിനുമെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിജ്ഞയെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. നിസാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനി ഗോഡ് ലീഫ്, ബ്ലോക്ക് പഞ്ചായത്തംഗം മുളക്കൽ മുഹമ്മദലി, പഞ്ചായത്ത് സ്ഥിര സമിതിയംഗം വി. അബ്ദുൽ ഖാദർ, എ.പി. മൊയ്തീൻകുട്ടി, വി. ജുബൈർ, സി.പി. ഇബ്രാഹിം, ഉസ്മാൻ അമരിയിൽ, പ്രദീപ് കൊടക്കൽ, സി.പി. മുഹമ്മദ്, മോഹനൻ വൈരങ്കോട്, ജലീൽ വൈരങ്കോട്, കെ.ടി. മുസ്തഫ, കുഞ്ഞാവ, നസീർ, ടി. സലീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.