മലയാള സർവകലാശാല ഭൂമിയേറ്റെടുക്കൽ: ഉന്നത സംഘത്തിെൻറ പരിശോധന ഉടൻ

തിരൂർ: മലയാള സർവകലാശാലക്ക് ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച പഠനത്തിന് സർക്കാർ നിയോഗിച്ച ഉന്നത സംഘം ഫെബ്രുവരി ആദ്യവാരം എത്തുമെന്ന് വൈസ്ചാൻസലർ ഡോ. ഉഷ ടൈറ്റസ്. മാങ്ങാട്ടിരിയിലുള്ള ഭൂമിയാണ് സർവകലാശാലയുടെ പ്രഥമ പരിഗണനയിലുള്ളതെന്ന് അവർ വ്യക്തമാക്കി. മലയാള സർവകലാശാലയിൽ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു അവർ. അവിടെ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുക. ഈ സ്ഥലം സർവകലാശാലക്ക് എത്രത്തോളം അനുയോജ്യമാണെന്ന് സമിതി വിലയിരുത്തും. തിരൂരിൽ രണ്ടാമത് ഉയർന്ന് വന്ന ഭൂമിയും സംഘം സന്ദർശിക്കുമെന്നും സർവകലാശാലക്ക് സ്റ്റാറ്റ്യൂട്ട് നിർമാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഉഷ ടൈറ്റസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.