ഉണ്യാൽ: ആക്രമണം ആസൂത്രിതമെന്ന് സി.പി.എം

തിരൂർ: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ നിസാറിനെ ലീഗ് പ്രവർത്തകർ ആക്രമിച്ചത് ആസൂത്രിത നീക്കത്തിലൂടെയാണെന്ന് സി.പി.എം നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആക്രമണം ചാവക്കാട് നേർച്ച കഴിഞ്ഞ് വരുന്നതിനിടെയായിരുന്നുവെന്നതും നിസാറിനൊപ്പമുണ്ടായിരുന്നയാളെ ആക്രമിക്കാതിരുന്നത് ഇതിന് തെളിവാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഉണ്യാലിൽ ലീഗ് ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയാണ്. വാളും മഴുവും അടക്കം ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ആയുധങ്ങളുടെ ഉറവിടം അന്വേഷിക്കണം. കഴിഞ്ഞ വർഷം ഉണ്യാൽ ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ചും നിസാറിനെ ആക്രമിച്ചിട്ടുണ്ട്. പറവണ്ണ ആലിൻചുവട് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ സംഘമാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും പൊലീസിന് പോലും അവിടേക്ക് കടക്കാൻ കഴിയാത്ത നിലയിലുള്ള ഭീകരാവസ്ഥയാണ് അവിടെയുള്ളതെന്നും നേതാക്കൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ഏരിയ സെക്രട്ടറി വി. അബ്ദുറസാഖ്, ജില്ല കമ്മിറ്റി അംഗം ഇ. ജയൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.