പുളിക്കലിൽ സബ്ട്രഷറി സ്ഥാപിക്കണം- ^കൊണ്ടോട്ടി താലൂക്ക് വികസന സമിതി

പുളിക്കലിൽ സബ്ട്രഷറി സ്ഥാപിക്കണം- -കൊണ്ടോട്ടി താലൂക്ക് വികസന സമിതി കൊണ്ടോട്ടി: പുളിക്കൽ ആസ്ഥാനമാക്കി സബ്ട്രഷറി സ്ഥാപിക്കണമെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന കൊണ്ടോട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കൊണ്ടോട്ടി താലൂക്കിനകത്തെ വിവിധ ഓഫിസുകൾക്ക് ആശ്രയിക്കാൻ ഒരു ട്രഷറി മാത്രമേയുള്ളൂ എന്നതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും യോഗം വിലയിരുത്തി. ചെറുകാവ്, ചേലേമ്പ്ര, പള്ളിക്കൽ, വാഴയൂർ വില്ലേജ് പരിധികൾ ഉൾപ്പെടുത്തിയാണ് പുതിയ സബ്ട്രഷറിക്ക് ശിപാർശ നൽകേണ്ടതെന്നും യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.കെ. അബ്ദുറഹ്മാൻ, പുലത്ത് കുഞ്ഞുമുഹമ്മദ്, പി.കെ. മൊയ്തീൻ കുട്ടി, അബ്ദുസലാം മുക്കൂടൻ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.