തിരൂരങ്ങാടി: 1921ലെ മലബാര്‍ കലാപ സമരസ്മരണയുമായി തിരൂരങ്ങാടിയില്‍ കവാടം ഒരുങ്ങി. ചന്തപ്പടിയിലെ കമ്യൂണിറ്റി ഹാളിന് മുന്നിലാണ് നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവാടം നിര്‍മിച്ചത്. സമരത്തെക്കുറിച്ചുള്ള ലഘുവിവരണത്തോടെയാണ് കവാടമെന്നത് ചരിത്ര അന്വേഷികള്‍ക്ക് പ്രയോജനപ്പെടും. മലബാര്‍ കലാപ സിരാകേന്ദ്രമായി വര്‍ത്തിച്ച തിരൂരങ്ങാടിയില്‍ നിരവധി പേരാണ് വിവിധ പ്രദേശങ്ങളില്‍നിന്ന് ചരിത്രം തേടിയെത്തുന്നത്. സമരത്തില്‍ രക്തസാക്ഷികളായവര്‍, തൂക്കിലേറ്റപ്പെട്ടവര്‍, പരിക്കേറ്റവര്‍ എന്നിവരുടെ പേരുകളും കവാടത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. കവാടം ബുധനാഴ്ച രാവിലെ 10ന് പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ചു ചരിത്ര പഠന ക്ലാസ് നടക്കും. തിരൂരങ്ങാടിയില്‍ 1921ലെ മലബാര്‍ കലാപ സമരസ്മരണയുമായി നിര്‍മിച്ച കവാടത്തില്‍ രക്തസാക്ഷികളുടെയും മറ്റും പേരുകള്‍ കൊത്തിവെച്ചപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.