ദേശീയപാത വികസനം ഇടിമൂഴിക്കലിൽ റീ അലൈൻമെൻറ് തയാറാക്കിയതിൽ വൻ അഴിമതി --ഗൃഹ സംരക്ഷണ സമിതി ചേലേമ്പ്ര: ദേശീയപാത വികസനത്തിെൻറ പേരിൽ ഇടിമൂഴിക്കലിൽ റീ അൈലൻമെൻറ്് തയാറാക്കിയതിൽ വൻ അഴിമതിയെന്ന് ഇടിമൂഴിക്കൽ ഗൃഹസംരക്ഷണ സമിതി യോഗം ആരോപിച്ചു. ദേശീയപാത വികസനത്തിനായി രൂപരേഖ തയാറാക്കാൻ നിയോഗിച്ച ഫീഡ്ബാക്ക് ഇൻഫ്ര എന്ന കൺസൽട്ടൻസിയെ സ്വാധീനിച്ച് ആദ്യം തയാറാക്കിയ അലൈൻമെൻറ് അട്ടിമറിച്ച് സ്വന്തക്കാരെ കുടിയൊഴിപ്പിക്കലിൽനിന്ന് രക്ഷിക്കുകയാണുണ്ടായത്. ജനവാസ മേഖലയിലൂടെ ദേശീയപാത മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കൂടുതൽ വളവോടുകൂടിയ റീ അലൈൻമെൻറ് നടപ്പാക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ശക്തമായ നീക്കം നടക്കുന്നതിനെതിരെ ഗൃഹസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും നിയമ നടപടികളും സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയും ചെയ്തു. ആദ്യം കണ്ടെത്തിയ അലൈൻമെൻറ് നടപ്പാക്കിയാൽ നാമമാത്ര വീടുകളും കൃഷിയിടങ്ങളും മാത്രമേ നഷ്ടപ്പെടുകയുള്ളൂ. എന്നാൽ, പുതിയ അലൈൻമെൻറ് പ്രകാരം 60ഒാളം വീടുകളും പള്ളിയും മദ്റസയും അംഗൻവാടിയും ചെറുതും വലുതുമായ നിരവധി കെട്ടിടങ്ങളും പൊളിച്ചുനീക്കേണ്ടതായി വരും. യോഗത്തിൽ കെ.വി. ഷാജി, ബാലദാസ് പള്ളിക്കുളം എന്നിവർ സംസാരിച്ചു. ദേശീയപാത ഇടിമൂഴിക്കലിൽ ഗൃഹസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.