നിളക്ക് കുറുകെ ഒറ്റപ്പാലത്ത് തടയണ: വിദഗ്​ധ സംഘം സ്ഥലം സന്ദർശിച്ചു

ഒറ്റപ്പാലം: നിളക്ക് കുറുകെ ഒറ്റപ്പാലത്ത് തടയണ നിർമാണത്തി​െൻറ ഭാഗമായി പ്രാഥമിക പരിശോധനക്കും പ്രവർത്തനങ്ങൾക്കുമായി പത്ത് ലക്ഷം രൂപ വകയിരുത്തിയതായി പി. ഉണ്ണി എം.എൽ.എ. തടയണയുടെ നിർദിഷ്ട സ്ഥലം സന്ദർശിക്കാൻ എത്തിയതായിരുന്നു എം.എൽ.എയും സംഘവും. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ശ്മശാനത്തോട് ചേർന്ന പുഴയിലാണ് തടയണ നിർമിക്കുക. കഴിഞ്ഞ ബജറ്റിൽ തടയണക്ക് വകയിരുത്തിയ തുക തികയില്ലെന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ സ്ഥിരം തടയണ യാഥാർഥ്യമാക്കാൻ വേണമെന്നും എം.എൽ.എ പറഞ്ഞു. മുൻ എം.എൽ.എ എം. ഹംസ, നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി, എ.പി.എം റഷീദ്, രമേശ്, മൈനർ ഇറിഗേഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ദിലീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.