പട്ടാമ്പി: അണ്ടർ -17 ദേശീയ ഫുട്ബാൾ താരം ജിഷ്ണുവിെൻറ കുടുംബത്തിന് വീട് നിർമിക്കാൻ സുമനസ്സുകളും സന്നദ്ധ സംഘടനകളും രംഗത്ത്. കൊപ്പം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയും കുലുക്കല്ലൂർ മപ്പാട്ടുകര പുലാവഴിപ്പടി ചന്ദ്രൻ--രാധ ദമ്പതികളുടെ മകനുമാണ് ജിഷ്ണു. കശ്മീരിൽ നടന്ന അണ്ടർ -17 ദേശീയ ഫുട്ബാൾ മത്സരത്തിൽ കേരള ടീമിന് വിജയകിരീടം നേടിക്കൊടുത്തതിൽ നിർണായക പങ്കുണ്ട് ജിഷ്ണുവിന്. രണ്ട് സഹോദരിമാരും ജിഷ്ണുവും അടങ്ങുന്ന കുടുംബം ടാർപ്പായ മേഞ്ഞ ഒറ്റമുറിയിലാണ് ജീവിതം. കോൺക്രീറ്റ് വീടിെൻറ പണി പാതിവഴി നിലച്ചിരിക്കുകയാണ്. പഞ്ചായത്ത് സഹായത്തോടെ നിർമാണം തുടങ്ങിയ വീടുപണിക്ക് തുടർ ഫണ്ടുകളൊന്നും ലഭിക്കാത്തതാണ് പ്രവൃത്തി തടസ്സപ്പെടാൻ കാരണം. കൂലിപ്പണിയെടുത്ത് കഴിയുന്ന ചന്ദ്രനും രാധക്കും മക്കളുടെ പഠനചെലവും ഉപജീവനവുംതന്നെ ഭാരമാണ്. വീട് പണിയാൻ കൊപ്പം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ കമ്മിറ്റി നേതൃത്വം നൽകുമെന്നും പ്രസിഡൻറ് എൻ.വി. ഷാഹുൽ ഹമീദ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് നാലിന് മുളയൻകാവ് യു.പി സ്കൂളിൽ ഇതിനായി ആലോചന യോഗം ചേരും. ചിത്രം: mohptb 1 ജിഷ്ണുവിെൻറ വീട് ദലിത് ഫോറം നിർമാണ തൊഴിലാളി കൺവെൻഷൻ പട്ടാമ്പി: കേരള ദലിത് നിർമാണ തൊഴിലാളി ഫോറം ജില്ല കൺവെൻഷൻ ജില്ല പ്രസിഡൻറ് ചോലയിൽ വേലായുധൻ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ മുതുതല അധ്യക്ഷത വഹിച്ചു. എൻ.പി. ബാലൻ, കെ.പി. ഗോപാലൻ, കെ.പി. അനിൽകുമാർ, പി.കെ. രാമകൃഷ്ണൻ, സി.കെ. സുബ്രഹ്മണ്യൻ, കുട്ടൻ കൂടല്ലൂർ, എം.പി. അഭിലാഷ്, എം. വിനോദ് എന്നിവർ സംസാരിച്ചു. കേരള ദലിത് നിർമാണ തൊഴിലാളി ഫോറം ജില്ല പ്രസിഡൻറായി രാജേന്ദ്രൻ മുതുതലെയയും ജനറൽ സെക്രട്ടറിയായി സി.കെ. വിജയെനയും െതരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.