മണ്ണാർക്കാട്: എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ തുടർന്ന് മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. വിദ്യാർഥി സമരം ഒത്തുതീർപ്പ് വ്യവസ്ഥകളും ഇളവുകളും സ്വീകരിക്കാതെ വീണ്ടും പുറത്ത് നിന്നുള്ളവരുടെ നേതൃത്വത്തിൽ കോളജ് യൂണിയൻ ഭാരവാഹികളും ഏതാനും വിദ്യാർഥികളും പ്രിൻസിപ്പലെ മണിക്കൂറുകളോളം ബന്ധിയാക്കി. സ്ത്രീ ജീവനക്കാരുൾപ്പെടെയുള്ള കോളജ് ഓഫിസ് താഴിട്ട് പുറത്ത് നിന്ന് പൂട്ടുകയും തുടർന്ന് നടന്ന സംഘർഷത്തിൽ ഏതാനും വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്ത സഹചര്യത്തിലാണ് എം.ഇ.എസ് കല്ലടി കോളജ് അനിശ്ചിത കാലത്തേക്ക് അടക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. സ്വലാഹുദ്ദീൻ വാർത്ത കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.