മുള്ളത്ത് പാറയിൽ കാർ ഗുഡ്സിലിടിച്ച് ഒരാൾക്ക് പരിക്ക്

കല്ലടിക്കോട്: ഗുഡ്സ് ഓട്ടോയിൽ കാറിടിച്ച് ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. മുതുകുർശ്ശി ചക്കിങ്ങൽ സൈതലവിക്കാണ് (51) പരിക്കേറ്റത്. കൂടെ ഉണ്ടായിരുന്ന മകൻ മുഹമ്മദ് ഷെബിൻ (22) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 8.45ന് പാലക്കാട്-കോഴിക്കോട് ദേശീയപാത മുള്ളത്ത് പാറയിൽ തച്ചമ്പാറ ഭാഗത്ത് നിന്ന് വരുന്ന ഗുഡ്സ് ഓട്ടോയിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു. പരിക്കേറ്റയാളെ നാട്ടുകാരാണ് തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കല്ലടിക്കോട് പൊലീസ് സ്ഥലത്ത് എത്തി. പടം ) അടിക്കുറിപ്പ്:.Kalladikode accident ദേശീയപാത മുള്ളത്ത് പാറയിൽ കാറിടിച്ച് തകർന്ന ഗുഡ്സ് ഓട്ടോ 2. Kalladikode accident ദേശീയപാത മുള്ളത്ത് പാറയിൽ ഗുഡ്സ് ഓട്ടോയിലിടിച്ച് തകർന്ന കാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.