ഒറ്റപ്പാലം ആർ.എസ് റോഡ് നവീകരണം തുടങ്ങി

ഒറ്റപ്പാലം: നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഒറ്റപ്പാലത്തെ സുപ്രധാന പാതകളിലൊന്നായ റെയിൽവേ റോഡ് നവീകരണം തുടങ്ങി. റോഡ് നിർമാണോദ്‌ഘാടനം പി. ഉണ്ണി എം.എൽ.എ നിർവഹിച്ചു. ഒറ്റപ്പാലം നഗരത്തിൽ നിന്ന് റെയിൽവേ സ്റ്റേഷൻ വരേയുള്ള 700 മീറ്റർ ദൈർഘ്യമുള്ള റോഡ് റബറൈസ് ചെയ്യുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. ബജറ്റിൽ ഇതിനായി 1.20 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തകർന്ന് റോഡിലെ കുഴികൾ ജീവാപായം ഉൾെപ്പടെയുള്ള അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒറ്റപ്പാലം ബി.ഇ.എം.യു.പി സ്‌കൂളിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എ.പി.എം. റഷീദ്, സത്യൻ പെരുമ്പറക്കോട്, ശങ്കരൻ കുട്ടി, കെ. ഗോപാലൻ, എ. ശിവപ്രകാശൻ, എം. സുഗതൻ, ഇബ്രാഹിം, പി.എം.എ. ജലീൽ, സി. സിദ്ദീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.