ചെർപ്പുളശ്ശേരി: യു.ഡി.എഫ് നെല്ലായ പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫിസ് ധർണ നടത്തി. ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്തൃ ലിസ്റ്റി ൽ എൽ.ഡി.എഫ് മെംബർമാർ തിരിമറി നടത്തി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാെൻറ നേതൃത്വത്തിൽ അഴിമതി നടത്തുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചായിരുന്നു ധർണ. ജില്ല ലീഗ് ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മെലാടയിൽ വാപ്പുട്ടി അധ്യക്ഷതവഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ. രാജീവ്, യു. ഡി. എഫ് പഞ്ചായത്ത് ഉപലീഡർ കളത്തിൽ മാനു, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ. രായിൽ, മൈനോറിറ്റി കോൺഗ്രസ് നേതാവ് മൂസ പേങ്ങാട്ടിരി, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി എം.കെ. ഉനൈസ്, പി.ടി. സന്തോഷ്, മലയിൽ മുസ്തഫ, നാസർ മാറുകര എന്നിവർ സംസാരിച്ചു. എം. വീരാൻ ഹാജി, എം.ടി.എ. നാസർ മാസ്റ്റർ, കെ.എം.കെ. ബാബു, പഞ്ചായത്ത് മെംബർമാരായ ദീപക് കുമാർ, ചന്ദ്രപ്രഭ, അസ്മിയ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സുഹറ കാരാംകോട്ടിൽ, മുഹമ്മദ് ഉമരി മാസ്റ്റർ, സക്കീർ കുളപ്പിട, സക്കീർ നെല്ലായ ഫസൽ ഏഴുവന്തല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.