ലോ ഫെസ്​റ്റും ഇൻറർ കോളജ് മത്സരങ്ങളും

ഷൊർണൂർ: കുളപ്പുള്ളി അൽ അമീൻ ലോ കോളജി​െൻറ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'ജൂറിസ് ഫെസ്റ്റ 2K18' നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫെസ്റ്റ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യും. 11 മണിക്ക് കോളജ് സെമിനാർ ഹാളിൽ ഊർജ നിയമങ്ങൾ മുഖേനയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ എന്ന വിഷയത്തിൽ സി.ആർ. നീലകണ്ഠൻ നയിക്കുന്ന സെമിനാർ നടക്കും. കോളജ് വൈസ് പ്രിൻസിപ്പൽ പി.എൻ. സുനിത, അവസാന വർഷ വിദ്യാർഥികളായ പി.ടി. അജ്മൽ, കെ.ടി. അഫ്സൽ, ഐശ്വര്യ ലക്ഷ്മി, സുകന്യ, റാഷിദ്, ഫർഹാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.