ജനമനസ്സുകളിൽ ജീവിക്കാൻ എഴുത്തുകാർക്ക് കൂടുതൽ കഴിവ് -കെ. ശങ്കരനാരായണൻ പാലക്കാട്: കാലങ്ങളോളം മനുഷ്യമനസ്സുകളിൽ ജീവിക്കാൻ രാഷ്ട്രീയക്കാരെക്കാൾ എഴുത്തുകാർക്കേ കഴിയൂവെന്ന് മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ. മഹാത്മാഗാന്ധിയും നെഹ്റുവുമൊക്കെ ഇപ്പോഴും ജനമനസ്സുകളിൽ നിലനിൽക്കുന്നത് അവരുടെ കാവ്യാത്മക ഭാഷയും എഴുതാനുള്ള കഴിവും കൊണ്ട് കൂടിയാണ്. എം. മുകുന്ദനെപ്പോലെയുള്ളവരുടെ കൃതികൾ ജനമനസ്സുകളിൽ കാലാതീതമായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സാഹിതി പാലക്കാടിെൻറ അവാർഡ് എം. മുകുന്ദന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് എം. മുകുന്ദനും സാംസ്കാരിക പ്രവർത്തനത്തിലെ സമഗ്ര സംഭാവനക്ക് ടി.ആർ. അജയനും ഒ. ചന്തുമേനോൻ നോവൽ പുരസ്കാരം (നോവൽ ജീവിതം പറഞ്ഞത്) പ്രതാപൻ തായാട്ടും ഏറ്റുവാങ്ങി. 10,000 രൂപയും ശിൽപവുമാണ് പുരസ്കാരം. അവാർഡ് ജേതാക്കളെ ഷാഫി പറമ്പിൽ എം.എൽ.എ ആദരിച്ചു. സാഹിതി പ്രസിഡൻറ് സിബിൻ ഹരിദാസ് അധ്യക്ഷത വഹിച്ചു. സൽമ, ടി.ആർ. അജയൻ, അഡ്വ. പ്രതാപൻ തായാട്ട്, ടി.കെ. ശങ്കരനാരായണൻ, മോഹൻദാസ് ശ്രീകൃഷ്ണപുരം, പ്രഫ. ലതാനായർ, ശരത്ബാബു തച്ചമ്പാറ, സിറാജ് കൊടുവായൂർ എന്നിവർ സംസാരിച്ചു. cap pg3 സാഹിതി പാലക്കാട് പുരസ്കാര സമർപ്പണം മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.