പിണറായി ആഭ്യന്തരം ഒഴിയണം -ജോണി നെല്ലൂർ പാലക്കാട്: പൊലീസിനെതിരെ സി.പി.എം രംഗത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അരാജകത്വമാണ് നടമാടുന്നത്. സി.പി.എം സമ്മേളനങ്ങള്‍ തുടങ്ങിയതോടെ സംസ്ഥാനം ഭരണ സ്തംഭനത്തിലാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാനോ പരിഹാരം കാണാനോ ഭരണനേതൃത്വത്തിന് കഴിയുന്നില്ല. വാർത്തസമ്മേളനത്തില്‍ സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ സി. മോഹനന്‍പിള്ള, കുളക്കാട് രാജു, ജില്ല പ്രസിഡൻറ് വി.ഡി. ജോസഫ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.