ഡിപ്പാര്‍ട്ട്‌മെൻറല്‍ ഹയർ സെക്കൻഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോ. സമ്മേളനം 11 മുതൽ

പാലക്കാട്: ഡിപ്പാര്‍ട്ട്‌മ​െൻറല്‍ ഹയർ സെക്കൻഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോ. സംസ്ഥാന സമ്മേളനം ജനുവരി 11, 12, 13, 14 തീയതികളില്‍ പാലക്കാട് സൂര്യരശ്മി കണ്‍വെന്‍ഷന്‍ സ​െൻററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 11ന് വൈകീട്ട് നാലിന് പ്രതിനിധി സമ്മേളനം ഷാഫി പറമ്പില്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ പത്തരക്ക് പൊതുസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉച്ചക്ക് ഒന്നിന് പ്രതിനിധി സമ്മേളനം കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും രണ്ടിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം കെ. ശങ്കരനാരായണനും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, സംസ്ഥാന പ്രസിഡൻറ് എം. രാധാകൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സാബുജി വർഗീസ്, ട്രഷറര്‍ ആര്‍. രാജീവന്‍, ജില്ല പ്രസിഡൻറ് കെ. ബാബുരാജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.