സർക്കാർ ധവളപത്രമിറക്കണം ^അനൂപ് ജേക്കബ് എം.എൽ.എ

സർക്കാർ ധവളപത്രമിറക്കണം -അനൂപ് ജേക്കബ് എം.എൽ.എ പാലക്കാട്: കേരളത്തി‍​െൻറ യഥാർഥ സാമ്പത്തിക സ്ഥിതിയെകുറിച്ച് ധവളപത്രമിറക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. പാർട്ടിയുടെ പാലക്കാട് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തി‍​െൻറ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാറി‍​െൻറ കെടുകാര്യസ്ഥതയാണ്. ജി.എസ്.ടി നടപ്പിലാക്കിയതുമൂലമുണ്ടായ ഗുണദോഷഫലങ്ങളുടെ യഥാർഥ ചിത്രം സമൂഹത്തിന് ബോധ്യപ്പെടുത്താൻ സർക്കാർ തയാറാവണം. സാമ്പത്തിക പ്രതിസന്ധി കാരണമുള്ള ട്രഷറി നിയന്ത്രണം ഇപ്പോഴും നിലനിൽക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടേതടക്കം ബില്ലുകൾ പാസാക്കാതെ കിടക്കുകയാണ്. നിർമാണ മേഖല പൂർണമായും സ്തംഭിച്ചു. പരിഹാരങ്ങൾക്ക് വേണ്ടി ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും അനൂപ് ജേക്കബ് എം.എൽ.എ കുറ്റപ്പെടുത്തി. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ല പ്രസിഡൻറ് വി.ഡി. ജോസഫ് അധ്യക്ഷത വഹിച്ചു. വർക്കിങ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, സംസ്ഥാന ജന. സെക്രട്ടറിമാരായ സി. മോഹനൻപിള്ള, കളക്കട രാജു, ജില്ല ജന. സെക്രട്ടറി പി.എം. കുരുവിള, വി.ഡി. ഉലഹന്നാൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.