ട്രാന്‍സ്ജന്‍ഡറിന് മര്‍ദനം; യുവാവ് ഒളിവിൽ

കോട്ടക്കൽ: ട്രാൻസ്ജൻഡറിനെ ക്രൂരമായി മർദിച്ചതായി പരാതി. കോട്ടക്കൽ കുഴിപ്പുറം കറുമണ്ണിൽ ഷഹൽ എന്ന ലയയാണ് (27) മലപ്പുറം താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. ഞായറാഴ്ച രാത്രി എേട്ടാടെ ആര്യവൈദ്യശാല ധർമാശുപത്രിക്ക് സമീപമാണ് സംഭവം. അയല്‍വാസിയും ആട്ടീരി സ്വദേശിയുമായ എടയാടൻ ഷിഹാബുദ്ദീനെതിരെയാണ് കോട്ടക്കൽ പൊലീസിൽ പരാതി നൽകിയത്. ത‍​െൻറ വസ്ത്രധാരണത്തെക്കുറിച്ച് മോശമായി പ്രതികരിച്ച ഷിഹാബിനോട് താൻ ട്രാൻസ്ജെന്‍ഡറാണെന്ന് പറഞ്ഞതോടെ ആക്രമിച്ചെന്ന് പരാതിയിൽ പറഞ്ഞു. വസ്ത്രങ്ങള്‍ വലിച്ചുകീറി. ആണായിട്ട് ജീവിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രം ഇവിടെ കഴിഞ്ഞാല്‍ മതിയെന്നും അല്ലെങ്കില്‍ സ്ഥലം വിടണമെന്നും ഷിഹാബുദ്ദീന്‍ ആവശ്യപ്പെട്ടത്രെ. ഇയാൾക്കെതിരെ മുമ്പ് രണ്ട് പ്രാവശ്യം കോട്ടക്കല്‍ സ്റ്റേഷനില്‍ ലയ പരാതി നല്‍കിയിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായില്ല. പരാതിയിൽ അന്വേഷണമാരംഭിച്ചു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.