പാലക്കാട്: സ്വീപ്പിങ് ആൻഡ് ക്ലീനിങ് തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുളള ഉപദേശകസമിതിയുടെ തെളിവെടുപ്പ് ജനുവരി 16 രാവിലെ 10.30ന് എറണാകുളം ഗവ. ഗെസ്റ്റ് ഹൗസ് സമ്മേളന ഹാളിൽ നടക്കും. സിനിമ തിയേറ്റർ തൊഴിലാളികൾക്കുള്ള തെളിവെടുപ്പ് ജനുവരി 17ന് 10.30നും സ്റ്റോൺ േബ്രക്കിങ്/ക്രഷിങ്, കൺസ്ട്രക്ഷൻ/മെയിൻറനൻസ് ഓഫ് റോഡ്സ് ആൻഡ് ബിൽഡിങ് ഓപറേഷൻസ് തൊഴിലാളികൾക്കുള്ള തെളിവെടുപ്പ് ഉച്ചക്ക് രണ്ടിനും നടക്കും. അതതു മേഖലകളിലെ തൊഴിലാളികളും തൊഴിലുടമകളും േട്രഡ് യൂനിയൻ പ്രതിനിധികളും പങ്കെടുക്കണമെന്ന് മിനിമം വേതന ഉപദേശക സമിതി സെക്രട്ടറി അറിയിച്ചു. ജില്ല സമഗ്രപദ്ധതി: തദ്ദേശ സ്ഥാപന പ്രതിനിധികൾ 12നകം റിപ്പോർട്ട് നൽകണം പാലക്കാട്: ജില്ല ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ജില്ല സമഗ്ര പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന പ്രതിനിധികൾ ജനുവരി 12നകം റിപ്പോർട്ട് നൽകണമെന്ന് വിദഗ്ധ സമിതി യോഗം നിർദേശിച്ചു. തദ്ദേശഭരണ സ്ഥാപന പ്രസിഡൻറുമാരും സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബു, ജില്ല പ്ലാനിങ് ഓഫിസർ ഡോ. എം. സുരേഷ്കുമാർ, ജില്ല ആസൂത്രണ സമിതി സർക്കാർ നോമിനി പ്രഫ. സി. സോമശേഖരൻ തുടങ്ങിയവർ പങ്കെടുത്തു. സംയോജന ഏകോപന സാധ്യതകൾ പ്രയോജനപ്പെടുത്തി ജില്ലയുടെ സമഗ്ര വികസന കാഴ്ചപ്പാട് രൂപവത്കരിക്കുകയാണ് ജില്ല പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ നിർദേശങ്ങൾക്ക് അനുസൃതമായാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ തുടർ വർഷങ്ങളിലെ പ്രോജക്റ്റുകൾ തയാറാക്കുക. ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനവും പദ്ധതികൾ ഏറ്റെടുക്കുമ്പോൾ ഏതൊക്കെ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനം നടപ്പാക്കണമെന്നത് ജില്ല സമഗ്രപദ്ധതിയുമായി ബന്ധപ്പെട്ട് തയാറാക്കുന്ന രൂപരേഖയിൽ പ്രതിഫലിക്കണമെന്ന് യോഗത്തിൽ വിഷയാവതരണം നടത്തിയ ജില്ല ഫെസിലിറ്റേറ്റർ സി.പി. ജോൺ പറഞ്ഞു. ജില്ലയിൽ സഹകരണ മേഖലയിൽ 900 കോടിയുടെ നിക്ഷേപ സമാഹരണം പാലക്കാട്: 38ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിെൻറ ഭാഗമായി ജില്ലയിൽ സഹകരണ മേഖലയിൽ 900 കോടിയുടെ നിക്ഷേപ സമാഹരണം നടത്താൻ സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ (ജനറൽ) എം.കെ. ബാബുവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജില്ല സഹകരണ ബാങ്ക് ഹാളിൽ ചേർന്ന ജില്ലയിലെ സഹകരണ സംഘങ്ങളുടെ ആലോചന യോഗത്തിലാണ് തീരുമാനം. വാർഡ്തലത്തിൽ നിക്ഷേപ സൗഹൃദ സദസ്സുകൾ സംഘടിപ്പിക്കും. ഗൃഹ സന്ദർശനം നടത്തിയും പൊതുപരിപാടികൾ സംഘടിപ്പിച്ചും പ്രചാരണം ശകതമാക്കും. അസിസ് റ്റൻറ് രജിസ്ട്രാർ (പ്ലാനിങ്) ഇ. ഹരിദാസ്, ജില്ല സഹകരണ ബാങ്ക് ജനറൽ മാനേജർ എ. സുനിൽകുമാർ, ചിറ്റൂർ അസിസ് റ്റൻറ് രജിസ്ട്രാർ (ജനറൽ) എം. ശബരീദാസൻ, പി. ഹരിപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.