സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിക്ക് 24 വർഷത്തിന് ശേഷം ജീവപര്യന്തം

മഞ്ചേരി: തെങ്ങിൻമടലെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 24 വർഷത്തിന് ശേഷം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. കന്യാകുമാരി സാത്താൻകുളം മൈക്കിൾ നാടാറിനെയാണ് (49) മഞ്ചേരി ജില്ല ഒന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കുന്ദംകുളത്തുനിന്നെത്തി എടരിക്കോട്ട് വാടക ക്വാർട്ടേഴ്സിൽ കുടുംബമായി കഴിഞ്ഞിരുന്ന രമണിയാണ് കൊല്ലപ്പെട്ടത്. 1994 മാർച്ച് 29നാണ് സംഭവം. ക്വാർട്ടേഴ്സ് വളപ്പിൽ വീണ തെങ്ങിൻ മടലെടുക്കാനെത്തിയ മൈക്കളി‍​െൻറ ഭാര്യയും അയൽവാസിയായ രമണിയും തമ്മിൽ തർക്കവും അടിപിടിയുമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത് മൈക്കിൾ രമണി താമസിക്കുന്ന ക്വാർട്ടേഴ്സ് മുറിയിലെത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പരാതിക്കാർക്ക് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി. വാസു ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.