പരപ്പനങ്ങാടി സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിട നിർമാണത്തിന് 1.67 കോടിയുടെ ഭരണാനുമതി

തിരൂരങ്ങാടി: പരപ്പനങ്ങാടിയിലെ സബ് രജിസ്ട്രാര്‍ ഓഫിസിന് കെട്ടിടം നിര്‍മിക്കാൻ 1.67 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ. അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. കാലപ്പഴക്കത്താല്‍ ഏറെ ജീര്‍ണാവസ്ഥയിലായിരുന്നു ഈ ഒാഫിസ്. ഓഫിസിലെ റെക്കോഡ് റൂമുകള്‍ വരെ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലും തറകളെല്ലാം തകര്‍ന്ന നിലയിലുമാണ്. ഈ സാഹചര്യത്തിലാണ് മെച്ചപ്പെട്ട കെട്ടിടം നിർമിക്കാൻ തുക അനുവദിച്ച് ഭരണാനുമതി ലഭിച്ചതെന്നും നടപടികള്‍ പൂര്‍ത്തിയാക്കി ഉടൻ പ്രവൃത്തി ആരംഭിക്കാൻ ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.