സാമൂഹിക വിരുദ്ധരുടെ താവളമായി മണ്ണട്ടാംപാറ ജലനിധി പദ്ധതി പ്രദേശം

വള്ളിക്കുന്ന്: കൂട്ടുമൂച്ചിക്ക് സമീപത്തെ മണ്ണട്ടാംപാറയിലെ ജലനിധി കുടിവെള്ള പദ്ധതിയുടെ പമ്പ്‌ ഹൗസ് പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. പകൽപോലും ദൂരദിക്കിൽനിന്നുള്ളവരുൾപ്പെടെ എത്തി മദ്യപിക്കുന്നത് പതിവാണ്. രാത്രിയായാൽ ആളുകളുടെ എണ്ണത്തിൽ വർധനവുണ്ടാവുന്നുണ്ട്. നേരത്തെയും ഇത്തരത്തിൽ പ്രദേശം സാമൂഹിക വിരുദ്ധർ താവളമാക്കിയിരുന്നു. പരപ്പനങ്ങാടി പൊലീസ് പരിശോധന ശക്തമാക്കിയതോടെ ആളുകൾ വരാതെ ആയി. എന്നാൽ ഇപ്പോൾ വീണ്ടും പരിസരവാസികൾക്ക് ശല്യമായി മദ്യപന്മാരുടെ അഴിഞ്ഞാട്ടം വർധിച്ചു. മദ്യവിൽപ്പനയും തകൃതിയായി നടക്കുന്നുണ്ട്. പണംവെച്ചുള്ള ശീട്ട് കളിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.