കാടാമ്പുഴ: ഒരാഴ്ച കലയുടെ രാപകലുകൾ സമ്മാനിച്ച കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചനക്ക് പരിസമാപ്തി. തിങ്കളാഴ്ച രാത്രി കലാമണ്ഡലം ഗോപിയാശാെൻറ നളചരിതം നാലാം ദിവസം കഥകളി ആസ്വാദകർക്ക് വേറിട്ട അനുഭവമായി. ചലചിത്ര താരങ്ങളായ രചന നാരായണൻകുട്ടിയുടെ കുച്ചിപ്പുടി, ക്യഷ്ണപ്രഭയുടെ ഭരതനാട്യം നൃത്തശിൽപം, ലിയോണ ലിഷോയിയുടെ ഭരതനാട്യ കച്ചേരി , ഗസൽമാന്ത്രികൻ ഉമ്പായി അവതരിപ്പിച്ച ഗസൽസന്ധ്യ, വയലിൻ മാന്ത്രികൻ ബാലഭാസ്ക്കറിെൻറ വയലിൻ വിസ്മയം എന്നിവ വിവിധ ദിവസങ്ങളിൽ വേദിയിലെത്തി. തന്ത്രിമാരായ അണ്ടലാടി ശങ്കരൻ നമ്പൂതിരിപ്പാട്, ഉണ്ണി നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ഋഗ്വേദ ലക്ഷാർച്ചനയുടെ ഭാഗമായി കാടാമ്പുഴയിൽ നടന്ന കഥകളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.