മതസൗഹാർദമാണ് ഗ്രാമങ്ങളുടെ ശക്തി -അബ്ദുൽ റഹ്മാൻ ജിഫ്രി തങ്ങൾ കൊല്ലങ്കോട്: മതസൗഹാർദമാണ് ഗ്രാമങ്ങളുടെ ശക്തിയെന്ന് അബ്ദുൽ റഹ്മാൻ ജിഫ്രി തങ്ങൾ. പൊരിച്ചോളം മസ്ജിദുൽ ഹമീദ് പള്ളി കമ്മിറ്റി സംഘടിപ്പിച്ച മജ്ലിസുന്നൂർ വാർഷികാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച പ്രർഥന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലങ്കോട് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡൻറ് ശാന്ത് മുത്ത് അധ്യക്ഷത വഹിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മതപ്രഭാഷണ പരമ്പര കോഴിക്കോട് വലിയ ഖാദി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.എ. ദാരിമി, ജി.എം. സ്വലാഹുദ്ദീൻ ഫൈസി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ജമാഅത്തുൽ ഉലമ പാലക്കാട് ജില്ല പ്രസിഡൻറ് മുഹമ്മദ് ഇല്യാസ് ബാഖവി, കാജ ദാരിമി തൂത, എ.എ. അബ്ദുൽ ഖാദർ അൻവരി, സി.എ. അൻവരി, എച്ച്. മെഹറാജ്, ആർ.എസ്. മെഹബൂബ്, ആർ.എസ്. മുജീബ്, ആർ.ഒ. അബ്ദുൽ ഖാദർ, അബൂബക്കർ, നൗഷാദ്, അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ നെന്മാറ: വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ എക്സൈസ് പിടികൂടി. നെന്മാറ വല്ലങ്ങി പാടം സ്വദേശി രതീഷാണ് (ശിവദാസ് -35-) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ആറുമാസം പ്രായവും 15 കിലോ തൂക്കവുമുള്ളതാണ് കഞ്ചാവ് ചെടി. നെന്മാറ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ കാർത്തികേയ പ്രസാദിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ സിൻജു, സിവിൽ എക്സൈസ് ഓഫിസർമാരായ രമേഷ് കുമാർ, മധുസൂദനൻ, ഷാംജി, സുജിത് കുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്. കുടിവെള്ള പദ്ധതി ഉദ്ഘാടനം കുഴൽമന്ദം: കോർപ്പസ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുത്തനൂർ കാതോട് കുടിവെള്ള പദ്ധതി കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പി. ഷേർളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മായ മുരളീധരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഉമ്മർ ഫാറൂഖ്, പി. ഗംഗാധരൻ, പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ ലീല ബാലൻ, പഴണിമല, ദിവ്യ സ്വാമിനാഥൻ, തിലകം, മണികണ്ഠൻ, സന്ധ്യ കണ്ണദാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.