ബോധവത്​കരണ ക്ലാസ്

പാലക്കാട്: സതേൺ റെയിൽവേ എംപ്ലോയീസ് സംഘ് (എസ്.ആർ.ഇ.എസ്) പാലക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി ബോധവത്കരണ ക്യാമ്പ് നടന്നു. റെയിൽവേ തൊഴിൽനിയമങ്ങൾ ദേശീയോദ്ഗ്രഥനത്തിൽ ഇന്ത്യൻ റെയിൽവേയുടെ പങ്ക്, പൊതുസേവനം എങ്ങനെ മെച്ചപ്പെടുത്താം, നവമാധ്യമങ്ങളും ആശയപ്രചാരണവും, സെൻട്രൽ ട്രൈബ്യൂണലി‍​െൻറ പ്രവർത്തനം എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. പാലക്കാട് ഡിവിഷനിലെ തെരഞ്ഞെടുക്കപ്പെട്ട എസ്.ആർ.ഇ.എസ് പ്രതിനിധികൾക്കായാണ് ക്യാമ്പ് ഒരുക്കിയത്. ചമ്പാരൻ ശതാബ്ദിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ക്യാമ്പ് പാലക്കാട് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. എസ്.ആർ.ഇ.എസ് പ്രസിഡൻറ് പി.എസ്. നിത്യാനന്ദൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് ചിങ്ങന്നൂർ മനോജ് പങ്കെടുത്തു. പി. ജോതി നാരായണൻ, ജോസ് ടി. ജോൺ, ഷാജഹാൻ, ജയേഷ് ശങ്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.