കോട്ടക്കൽ: പ്രധാനാധ്യാപികയുടെ ഓഫിസ് അലമാരയിൽനിന്ന് മോഷണം പോയ പണത്തിനായി മലപ്പുറത്ത് നിന്നെത്തിയ ഡോഗ് മണം പിടിച്ചെത്തിയത് സമീപത്തെ വാടക വീട്ടിൽ. ഇവിടെ താമസിക്കുന്ന ഫുട്ബാൾ ഗാലറി തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു. കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച 10,000 രൂപ നഷ്ടപ്പെട്ടത് തിങ്കളാഴ്ച രാവിലെയാണ് അറിഞ്ഞത്. ഇതോടെ സ്കൂൾ അധികൃതർ പരാതി നൽകി. തുടർന്ന്, മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന ആരംഭിച്ചു. ഓഫിസിൽനിന്ന് മണംപിടിച്ച 'റിങ്കോ' ദേശീയപാതയിലെ പ്രധാന കവാടത്തിലൂടെ പറമ്പിലങ്ങാടിയിലെത്തി. തുടർന്നാണ് തൊഴിലാളികൾ താമസിക്കുന്ന വീട്ടിലെത്തിയത്. മുറിയിലെ കിടക്കയിലും തലയിണയിലും മണംപിടിച്ച് നിന്നു. ഇവിടെ താമസിക്കുന്നവരുടെ മേൽവിലാസവും വിരലടയാളവും പൊലീസ് പരിശോധിച്ചു. ഇവരെ വരിയായി നിർത്തിയും തെളിവെടുപ്പ് നടത്തി. രണ്ടംഗ സംഘമാകും മോഷണം നടത്തിയതെന്നാണ് സൂചന. ഓഫിസിനോട് ചേർന്ന് മുകൾഭാഗത്തുള്ള ഹോൾവഴിയാണ് മോഷ്ടാവ് അകത്ത് കടന്നത്. കോട്ടക്കൽ രാജാസ് സ്കൂളിൽ തൊഴിലാളികളെ നിർത്തി ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.