'ലൈേബ്രറിയൻമാരെ പാർടൈം ജീവനക്കാരായി അംഗീകരിക്കണം'

മലപ്പുറം: ഗ്രാമീണ ഗ്രന്ഥാലയങ്ങളിലെ ലൈേബ്രറിയൻമാരെ പാർടൈം ജീവനക്കാരായി അംഗീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ലൈേബ്രറിയൻസ് യൂനിയൻ (കെ.എസ്.എൽ.യു) മലപ്പുറം ജില്ല സംഗമം ആവശ്യപ്പെട്ടു. അലവൻസ് സമയബന്ധിതമായി വിതരണം ചെയ്യണമെന്നും സംഗമം ആവശ്യപ്പെട്ടു. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ബദറുന്നീസ ഉദ്ഘാടനം ചെയ്തു. കെ.എസ്.എൽ.യു ജില്ല പ്രസിഡൻറ് പി.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.പി. ഉണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. ൈത്രമാസിക 'ലൈേബ്രറിയൻ' പ്രകാശനം കെ. പത്മനാഭൻ നിർഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഇ. അനീഷ് കുമാർ, ടി. മോഹൻദാസ്, ബിനു ചമ്മിനി എന്നിവർ സംസാരിച്ചു. രമേശ് കോൽക്കാടൻ സ്വാഗതവും എം. സരസ്വതി നന്ദിയും പറഞ്ഞു. പടം... മലപ്പുറത്ത് ജില്ല ൈലബ്രേറിയൻ സംഗമം കെ.എസ്.ടി.എ സംസ്ഥാന വൈസ്പ്രസിഡൻറ് കെ. ബദറുന്നീസ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.