മമ്പാട് എം.ഇ.എസിൽ അന്താരാഷ്​ട്ര കോൺഫറന്‍സ്​​ ഇന്ന് തുടങ്ങും

മമ്പാട്: എം.ഇ.എസ് കോളജില്‍ രണ്ടാമത് അന്താരാഷ്ട്ര കോൺഫറൻസ് 'മെസ്മാക്കി'ന് ചൊവ്വാഴ്ച തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസില്‍ വിവിധ വിഷയങ്ങളിലായി 400ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രമുഖര്‍ പങ്കെടുക്കും. ജനുവരി 11ന് സമാപന സമ്മേളനത്തില്‍ യു.എന്‍ രക്ഷാദൗത്യ സംഘം അംഗം മുരളി തുമ്മാരകുടി മുഖ്യാതിഥിയാകും. ജനുവരി ഒമ്പതിന് എം.ഇ.എസ് പ്രസിഡൻറ് ഡോ. പി.എ. ഫസല്‍ ഗഫൂറി‍​െൻറ അധ്യക്ഷതയില്‍ ജര്‍മന്‍ യൂനിവേഴ്‌സിറ്റി എബര്‍ ഹാഡ് കാള്‍സിലെ ഡോ. ഹോയ്ക് ഒബേര്‍ലിന്‍ ഉദ്ഘാടനം ചെയ്യും. ഗവേണിങ് കൗൺസില്‍ ചെയര്‍മാന്മാരായ ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. ഖാദര്‍ മാങ്ങാട്, പ്രഫ. പി.ഒ.ജെ. ലബ്ബ എന്നിവര്‍ സംബന്ധിക്കും. 20ഓളം സെഷനുകളിലായി ഡോ. അജയ് ഗുഡവര്‍ത്തി, ശിവ വിശ്വനാഥ്, നിവേദിത മേനോന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, ഡോ. ഫ്രീക്ക് മലമന്‍, സി. രാധാകൃഷ്ണന്‍, എം.ഇ.എസ് പ്രസിഡൻറ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍, തിരക്കഥാകൃത്ത് പി.വി. ഷാജികുമാര്‍, ഡോ. കെ.എം. അനില്‍, ഡോ. ഉമ്മര്‍ തറമേല്‍, ഡോ. കെ.കെ. കുഞ്ഞമ്മദ്, മീനാക്ഷി പിള്ള, പ്രഫ. എം. നാസര്‍, ഡോ. സതീഷ് സി. രാഘവന്‍, പ്രഫ. വെങ്കിടാചലം, പ്രഫ. ശശികല റായി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, പ്രഫ. എ. അരവിന്ദാക്ഷന്‍, കെ.പി. രാജേന്ദ്രന്‍, പ്രഫ. സനാവുല്ല, ഡോ. എ. ജാഹിര്‍ ഹുസൈന്‍, പ്രഫ. ജോര്‍ജ് മാത്യു, പ്രഫ. എം.ആര്‍. രാഘവവാര്യര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഷോര്‍ട്ട് ഫിലിം ഫെസ്റ്റിെവല്‍, പാനല്‍ ചര്‍ച്ചകള്‍, പുസ്തക പ്രകാശനം എന്നിവയും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ഇ. ഹസ്‌ക്കര്‍, കെ. അബ്ദുല്‍ വാഹിദ്, കെ.സി. സിറാജുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.