ബിപിൻ വധം: ഒരു ആയുധം കൂടി കണ്ടെടുത്തു

തിരൂർ: കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഒരു ആയുധം കൂടി പൊലീസ് കണ്ടെടുത്തു. ചമ്രവട്ടം പാലത്തിന് താഴെ പുഴയിൽനിന്നാണ് ആയുധം ലഭിച്ചത്. കഴിഞ്ഞദിവസം അറസ്റ്റിലായ മുഖ്യപ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന. ഇതോടെ മൂന്ന് ആയുധങ്ങൾ ലഭിച്ചു. ബിപിനെ കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ആയുധം ചമ്രവട്ടം പാലത്തിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നുവെന്നാണ് പ്രതി നൽകിയ വിവരം. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. തിരൂർ സി.ഐ എം.കെ. ഷാജിയുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. അഡീഷണൽ തഹസിൽദാർമാരായ എം. ഷാജഹാൻ, ജിത്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ആയുധം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ചമ്രവട്ടം നരിപ്പറമ്പിൽനിന്ന് പുളിഞ്ചോട് സ്വകാര്യ വ്യക്തിയുടെ കുളത്തിൽനിന്ന് ഓരോ വാളുകൾ കണ്ടെത്തിയിരുന്നു. photo tirl case: ചമ്രവട്ടം പുഴയിൽനിന്ന് കണ്ടെത്തിയ ആയുധം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.