ജില്ലയിലെ ആറ്​ പകൽ പരിപാലന കേന്ദ്രങ്ങൾക്ക്​ 'സായംപ്രഭ'യുടെ മോടി

മലപ്പുറം: വയോജനങ്ങൾക്കായി പ്രവർത്തിക്കുന്ന ജില്ലയിലെ ആറ് പകൽ പരിപാലന (ഡേ കെയർ) കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ വരും. വളാഞ്ചേരി, വേങ്ങര, നിലമ്പൂർ, പരപ്പനങ്ങാടി, തിരൂർ, തൃപ്രങ്ങോട് എന്നിവിടങ്ങളിലെ ഒാരോ പകൽ പരിപാലന കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. 'സായംപ്രഭ ഹോം' എന്നാക്കി പുനർനാമകരണം ചെയ്ത ഇവയിൽ കെയർ ഗിവർമാരുടെ സേവനം, യോഗ മെഡിറ്റേഷൻ, കൗൺസലിങ്, വൈദ്യപരിശോധന, വിനോദോപാധികൾ എന്നിവ ഒരുക്കും. വീടുകളിൽ അനുഭവിക്കുന്ന ഒറ്റപ്പെടലുകളിൽനിന്ന് മാറ്റി വയോധികരുടെ മനസ്സിനെയും ശരീരത്തെയും ഉൗർജസ്വലമാക്കുന്നതാണ് പദ്ധതി. കേന്ദ്രങ്ങളുടെ നവീകരണത്തിനും സൗകര്യങ്ങൾ ഒരുക്കാനും ഒരു പകൽവീടിന് 2,80,000 രൂപ ക്രമത്തിൽ നൽകും. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ 19ാം വാർഡിലെ പരപ്പേരി, തിരൂർ നഗരസഭയിലെ 22ാം വാർഡ് കോരങ്ങോത്ത് ഏഴൂർ റോഡ്, പരപ്പനങ്ങാടി നഗരസഭ 20ാം വാർഡിലെ പാലത്തിങ്കൽ, നിലമ്പൂർ നഗരസഭയിലെ ഒന്നാം വാർഡ്, വേങ്ങര പഞ്ചായത്തിലെ 10ാം വാർഡ്, വളാഞ്ചേരി നഗരസഭയിലെ 14ാം വാർഡ് തൊഴുവാനൂർ എന്നിവിടങ്ങളിലെ പകൽ പരിപാലന കേന്ദ്രങ്ങളാണ് ജില്ലയിൽ നിന്നുള്ള പട്ടികയിലുള്ളത്. 60 വയസ്സ് കഴിഞ്ഞ കുറഞ്ഞത് 20 പേർക്കെങ്കിലും സായംപ്രഭ ഹോമിലൂടെ സേവനം നൽകും. വയോജനങ്ങൾക്ക് മാനസിക-ശാരീരിക ഉല്ലാസത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ ഒരുക്കും. ആഴ്ചയിൽ നിമയവിദഗ്ധർ, പൊലീസ്, മെഡിക്കൽ ഒാഫിസർമാർ, സൈക്കോസോഷ്യൽ കൗൺസലർമാർ എന്നിവർ ക്ലാസെടുക്കും. ആഴ്ചയിൽ ഒരു ദിവസം യോഗ ക്ലാസ്, കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന, രണ്ട് നേരം പോഷകാഹാരം എന്നിവയും നൽകും. ജില്ലതലത്തിൽ ജില്ല സാമൂഹിക നീതി ഒാഫിസർമാർക്കും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിൽ െഎ.സി.ഡി.എസ് സൂപ്പർവൈസർമാർക്കുമാണ് നടത്തിപ്പ് ചുമതല. പഞ്ചായത്ത്-നഗരസഭ അധ്യക്ഷൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ, വാർഡ് അംഗം, അലോപ്പതി-ആയുർവേദ-ഹോമിയോ ഡോക്ടർമാർ, സി.ഡി.എസ് ചെയർപേഴ്സൻ, സി.ഡി.പി.ഒ, പൊലീസ് ഇൻസ്പെക്ടർ, വില്ലേജ് ഒാഫിസർ, പഞ്ചായത്ത്-നഗരസഭ സെക്രട്ടറി എന്നിവർ ഉൾപ്പെട്ട സമിതി ഇവിടങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. imge: mplas old-man
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.