മലപ്പുറം: മിഷൻ ഇന്ദ്രധനുഷ് പരിപാടിയുടെ അടുത്ത ഘട്ടം ജില്ലയിൽ ചൊവ്വാഴ്ച മുതൽ നടപ്പിലാക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന അറിയിച്ചു. ബുധനാഴ്ച ഒഴികെ തുടർച്ചയായ ഏഴ് പ്രവൃത്തി ദിവസങ്ങളിലാണ് പരിപാടി. രണ്ട് വയസ്സ് വരെയുള്ള കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾക്കും ഭാഗികമായി കുത്തിവെപ്പ് എടുത്ത കുട്ടികൾക്കും രോഗപ്രതിരോധ കുത്തിവെപ്പുകൾ നൽകുകയാണ് ലക്ഷ്യം. ആരോഗ്യ പ്രവർത്തകർ ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി ഡി.എം.ഒയുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് വാക്സിനേഷൻ നൽകും. അംഗൻവാടികൾ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലും കുത്തിവെപ്പ് നൽകുമെന്ന് ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.