നിലമ്പൂർ പാട്ടുത്സവം: പാലും വെള്ളരി ഭക്തിനിർഭരമായി

നിലമ്പൂര്‍: കോവിലകം വക വേട്ടേക്കൊരുമകന്‍ ക്ഷേത്രത്തിലെ കളം പാട്ടുത്സവത്തി‍​െൻറ പ്രധാന ചടങ്ങായ കരുമന്‍കാവിലെ പാലും വെള്ളരി ഭക്തിനിര്‍ഭരമായി. പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിനോടനുബന്ധിച്ച മെഗാ സ്‌റ്റേജ് ഷോകള്‍ക്കും തുടക്കമായി. വേട്ടേക്കൊരുമകന്‍ ക്ഷേത്രചടങ്ങി‍​െൻറ ഭാഗമായുള്ള പാലുംവെള്ളരി ചടങ്ങിന് നാല് കോമരങ്ങൾ പങ്കെടുത്തു. 12 മണിക്ക് നടന്ന പീഠം വെപ്പോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. കോവിലകത്തെ വിവിധ ഭഗവതി പ്രതിഷ്ഠകള്‍ക്ക് ധൂപസമര്‍പ്പണത്തിനുശേഷം പീഠത്തിനു മുന്നില്‍ ചടങ്ങുകള്‍ തുടര്‍ന്നു. നാണയമെറിഞ്ഞ് ഒരു വര്‍ഷത്തെ ഫല പ്രവചനത്തോടെ ചടങ്ങുകള്‍ക്കു സമാപനമായി. രാത്രി ക്ഷേത്രത്തിലെ എഴുള്ളത്തിനു ശേഷം പ്രത്യേക വഴിപാടായി പന്തീരായിരം നാളികേരമേറും നടന്നു. ഉത്സവത്തി‍​െൻറ സമാപനദിനമായ ചൊവ്വാഴ്ച അയ്യപ്പന്‍ കളംപാട്ട് നടക്കും. പടം: nbr1- നിലമ്പൂർ പാട്ടുത്സവത്തോടനുബന്ധിച്ച് നടന്ന പാലുംവെള്ളരി ചടങ്ങ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.