നിലമ്പൂര്‍: പാലേമാട് ശ്രീ വിവേകാനന്ദ വിജ്ഞാന കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ ആധ്യാത്മിക അന്തര്‍യോഗം കോവിലകത്തുമുറിയിലെ മധുവനത്തില്‍ 21ന് നടക്കും. വെച്ചൂര്‍ ശങ്കറിെൻറ ഭജനയോടെ തുടങ്ങുന്ന ചടങ്ങില്‍ കെ.ആര്‍. ഭാസ്‌കരപിള്ള മുഖ്യ പ്രഭാഷണം നടത്തും. 'ആത്മീയതയും കുടുംബജീവിതവും' വിഷയത്തില്‍ കോഴിക്കോട് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. സി.എന്‍. ബാലകൃഷ്ണന്‍ നമ്പ്യാരും 'ഭഗവദ്ഗീത പ്രവര്‍ത്തകവും നിവര്‍ത്തകവും' വിഷയത്തില്‍ സ്വാമി വിശുദ്ധാനന്ദ സരസ്വതിയും 'ഷോഡശ സംസ്‌കാരങ്ങള്‍ ആധുനിക യുഗത്തില്‍' വിഷയത്തില്‍ ഡോ. പി.പി. സുരേഷ് കുമാറും 'സാധന ചതുഷ്ഠയം' വിഷയത്തില്‍ ഡോ. ധർമാനന്ദ സ്വാമികളും ശ്രീരാമകൃഷ്ണ വചനാമൃതത്തില്‍ ആത്മസ്വരൂപാനന്ദ സ്വാമികളും പ്രഭാഷണങ്ങള്‍ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.