പെരിന്തൽമണ്ണ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) മേലാറ്റൂർ ഉപജില്ല സമ്മേളനം പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ. അബ്ദുൽ മജീദ്, സെക്രട്ടറി ടി.ടി. റോയ് തോമസ്, സി. ജയേഷ്, ഉപജില്ല സെക്രട്ടറി ഇ. ഹരീഷ്, പി. പ്രമീള, എം.ടി. ജോസ്, പി. സക്കീർ ഹുസൈൻ, വി. ബിജുമോൻ, ജി. ശ്രീരജ്നാഥ് എന്നിവർ സംസാരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡിൽ ദീർഘകാല സേവനത്തിന് സംസ്ഥാന അവാർഡ് നേടിയ സജി ഫിലിപ്, സംസ്ഥാന സിവിൽ സർവിസ് കായികമേളയിൽ ചെസ് മത്സരത്തിൽ വിജയിച്ച മുഹമ്മദാലി എന്നിവരേയും എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളേയും അനുമോദിച്ചു. അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും നടന്നു. ഉച്ചക്ക് ശേഷം പ്രതിനിധി സമ്മേളനം വണ്ടൂർ വിദ്യാഭ്യാസ ജില്ല സെക്രട്ടറി കെ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ, കെ.വി. സുലൈമാൻ, കെ.കെ. റഷിൻ വീരാൻ, സതീഷ് കുമാർ, കെ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. വേണുഗോപാൽ (പ്രസി.), ടി. രാജീവ് (സെക്ര.), കെ. ജയകൃഷ്ണൻ (ട്രഷ.). പടം....pmna MC 4 സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.