അനിശ്ചിതത്വത്തിന് വിരാമം: പുലാമന്തോൾ ടൗൺ നവീകരണത്തിന് തുടക്കമായി

പുലാമന്തോൾ: അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് പുലാമന്തോൾ ടൗൺ നവീകരണത്തിന് തുടക്കമായി. തിങ്കളാഴ്ച രാവിലെയാണ് നവീകരണ പ്രവർത്തനത്തി​െൻറ ഒന്നാം ഘട്ടത്തിന് തുടക്കമായത്. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചെടുത്ത ഭാഗങ്ങളിൽ കഴിഞ്ഞ വർഷം ക്വാറിവേസ്റ്റ് കൊണ്ടിട്ട് നിരത്തിയിരുന്നു. അതിനു മീതെ അട്ടിക്കല്ലും എം സാൻഡും സിമൻറും കലർത്തി നിരത്തി ഉറപ്പിക്കുന്ന പ്രവർത്തനമാണ് നടത്തിയത്. റോഡരികുകളിൽ മഴവെള്ളം ഒഴിഞ്ഞുപോവാനാവശ്യമായ വിധത്തിൽ സ്ലോപ്പാക്കി കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തനവും നടക്കും. ഇതോടെ പുലാമന്തോൾ ടൗണി​െൻറ മധ്യഭാഗമായ ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവർത്തനത്തിന് കരാർ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാത്തതിനാൽ പൊതുജനങ്ങളും വ്യാപാരികളും ദുരിതമനുഭവിക്കുന്ന അവസ്ഥയിലായിരുന്നു. ഇതേ തുടർന്ന് ജനുവരി ആറിന് ശനിയാഴ്ച 'പുലാമന്തോൾ ടൗൺ നവീകരണം: അനിശ്ചിതത്വം വിട്ടൊഴിയുന്നില്ല' മാധ്യമം വാർത്ത നൽകിയിരുന്നു. പടം: പുലാമന്തോൾ ടൗൺ നവീകരണത്തിന് തുടക്കമായപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.