മേലാറ്റൂർ: കഴിഞ്ഞ നവംബർ 30ന് മണ്ണാർമലയിലെ അടച്ചിട്ട വീട്ടിൽനിന്ന് 11 പവൻ സ്വർണവും വിദേശ രാജ്യങ്ങളുടേതുൾപ്പെടെ നാലേകാൽ ലക്ഷം വിലമതിക്കുന്ന കറൻസികളും മോഷ്ടിച്ച കേസിലെ പ്രതി ചാവക്കാട് അകലാട് വന്താട്ടിൽ റഫീഖിനെ (37) തെളിവെടുപ്പിനായി മേലാറ്റൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ചങ്ങരംകുളത്ത് റൂം വാടകക്കെടുത്ത് താമസിച്ച് വരവെയാണ് പത്ത് ദിവസം മുമ്പ് പ്രതി ചങ്ങരംകുളം പൊലീസിെൻറ വലയിലാവുന്നത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രെൻറ നിർദേശപ്രകാരമാണ് മേലാറ്റൂർ എസ്.ഐ പി.കെ. അജിത് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. കളവ് നടത്തിയ മണ്ണാർമലയിലെ വീട്ടിലും ചങ്ങരംകുളത്തെ താമസസ്ഥലത്തും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ പൊലീസ് നഷ്ടപ്പെട്ട പണം കണ്ടെടുത്തു. കരുവാരക്കുണ്ട് എസ്.ഐ ജ്യോതീന്ദ്രകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ പി.കെ. അബ്ദുസ്സലാം, ബാബു, വി. മൻസൂർ, ഫാസിൽ കുരിക്കൾ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.