മക്കരപറമ്പ്: ജെ.സി.ഐ മക്കരപറമ്പ് ചാപ്റ്റർ കമൽപത്ര അവാർഡ് ഹാപ്പികിഡ് സംരംഭകനും യുവ വ്യവസായിയുമായ പി.കെ. സൈഫുദ്ദീൻ രാമപുരം, ജെ.സി.ഐ മക്കരപറമ്പ് ചാപ്റ്റർ രണ്ടാമത് കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങിൽ സോൺ ഇരുപത്തി ഒന്ന് പ്രസിഡൻറ് ജെ.സി. സുബീഷ് രാമനാട്ടുകരയിൽനിന്ന് ഏറ്റുവാങ്ങി. പുതിയ കമ്മിറ്റിയുടെ പ്രസിഡൻറ് ഡോ. അസ്ഹർ കരുവാട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജെ.സി സെനറ്റർ അബ്ദുസ്സലാം, സോൺ വൈസ് പ്രസിഡൻറ് ബഷീർ, അയന ടാംടൺ, സെക്രട്ടറി അനീസ് മുല്ലപ്പള്ളി, നിഷാദ് തോട്ടോളി, പി. സലീം പുത്തനത്താണി, സേതു പഴോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ മികച്ച വെറ്ററിനറി ഡോക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. നാസർ മക്കരപ്പറമ്പിെനയും ആദ്യകാല ഇന്ത്യൻ ഫുട്ബാൾ താരം മലപ്പുറം അസീസിനെയും ആദരിച്ചു. ഗായകൻ ശബീർ വടക്കാങ്ങരയുടെ ഗാന ആൽബം പ്രകാശനം ചെയ്തു. ചടങ്ങിൽ ജെ.സി.െഎയുടെ 2018ലെ പുതിയ പ്രോജക്ടുകൾ പ്രഖ്യാപിച്ചു. Photo: മക്കരപ്പറമ്പ് ജെ.സി.ഐ ചാപ്റ്റർ കമൽപത്ര യുവസംരംഭക അവാർഡ് ഹാപ്പികിഡ് എം.ഡി സൈഫുദ്ദീൻ രാമപുരം ഏറ്റുവാങ്ങുന്നു Photo: ജെ.സി.ഐ മക്കരപ്പറമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.