പെരിന്തൽമണ്ണ: കേരള കാർഷിക സർവകലാശാലയുടെ വയനാട് അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിെൻറ മികച്ച ഒൗഷധ സംരക്ഷകനുള്ള അവാർഡ് ഷരീഫ് പാറലിന്. അമ്പലവയലിൽ നടന്ന ചടങ്ങിൽ അസോ. ഡയറക്ടർ ഡോ. രാജേന്ദ്രൻ അവാർഡ് സമ്മാനിച്ചു. പാറൽ സ്വദേശിയായ ഷരീഫ് അന്യംനിന്ന് പോകുന്ന ഒൗഷധച്ചെടികൾ സമാഹരിച്ച് സംരക്ഷിക്കുന്ന പ്രവൃത്തിയിൽ വ്യാപൃതനാണ്. ഇപ്പോൾ കേരള കാർഷിക സർവകലാശാലയുടെ വയനാട് അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ അപൂർവ ഒൗഷധച്ചെടികൾ നടുന്നതിന് മേൽനോട്ടം വഹിക്കുന്നു. ഭാരതീയ ഒൗഷധ സസ്യപരിപാലന സമിതി കൺവീനറാണ്. കാപ്ഷൻ: ഡോ. രാജേന്ദ്രനിൽനിന്ന് ഷരീഫ് പാറൽ അവാർഡ് ഏറ്റുവാങ്ങുന്നു പുലാമന്തോൾ: കേരള കാർഷിക സർവകലാശാലയുടെ അമ്പലവയൽ പ്രാദേശിക ഗവേഷണകേന്ദ്രം ഏർപ്പെടുത്തിയ മികച്ച പ്രകൃതി സംരക്ഷണ പ്രവർത്തകനുള്ള അവാർഡ് അബൂബക്കർ മാസ്റ്റർ ഏറ്റുവാങ്ങി. വയനാട് അമ്പലവയൽ കാർഷിക കോളജിൽ നടന്ന ചടങ്ങിൽ ഡോ. രാജേന്ദ്രൻ അവാർഡ് സമ്മാനിച്ചു. കട്ടുപ്പാറ ചേലക്കാട് എ.എം.യു.പി സ്കൂളിലെ അധ്യാപകനായ ഇദ്ദേഹം ഒഴിവുകിട്ടുന്ന മുഴുവൻ സമയവും കാർഷിക മേഖലയിലാണ് ചെലവഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.