ഉസ്മാൻ മദനി: എടവണ്ണ: മത-സാമൂഹിക രംഗത്ത് സജീവ പ്രവർത്തകനായിരുന്ന പത്തപ്പിരിയത്തെ എൻ. ഉസ്മാൻ മദനിയുടെ നിര്യാണത്തോടെ നാടിന് നഷ്ടമായത് മികച്ച പൊതുപ്രവർത്തകനെ. എടവണ്ണയിലെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലെയും മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ ഇദ്ദേഹത്തിെൻറ സാന്നിധ്യമുണ്ടായിരുന്നു. അറബി അധ്യാപകനായി വിരമിച്ചശേഷം മുഴുവൻസമയ സംഘടനപ്രവർത്തകനായി. മുസ്ലിംലീഗിെൻറ എടവണ്ണ മേഖലയിലെ നേതാവായിരുന്നു. മഞ്ചേരിയിൽ സലഫ് ഹജ്ജ് സർവിസ് നടത്തിവരികയായിരുന്നു. നേരേത്ത എടവണ്ണ പഞ്ചായത്ത് യൂത്ത് ലീഗ്, മുസ്ലിം ലീഗ്, വണ്ടൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായിരുന്നു. കേന്ദ്ര മദ്രസ നവീകരണ ബോർഡ് അംഗം, കുണ്ടുതോട് ടൈൽസ് എസ്.ടി.യു പ്രസിഡൻറ്, വണ്ടൂർ ബ്ലോക്ക് അംഗൻവാടി സെലക്ഷൻ കമ്മിറ്റി അംഗം, , കെ.എ.ടി.എഫ് സബ്ജില്ല ഭാരവാഹി, എടവണ്ണ യതീംഖാന കമ്മിറ്റി അംഗം, പത്തപ്പിരിയം ഇംദാദുൽ ഇസ്ലാം സംഘം സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. വ്യവസ്ഥാപിതമായി തീരുമാനങ്ങളെടുക്കുകയെന്നത് അദ്ദേഹത്തിെൻറ സവിശേഷ രീതിയായിരുന്നെന്നും ജില്ലയിലെ ഓരോ മുജാഹിദ് പ്രവർത്തകനെയും സുഹൃത്തായാണ് കണ്ടിരുന്നതായും സഹപ്രവർത്തകർ ഒാർക്കുന്നു. സംഘടന പിളർന്നതോടെ അദ്ദേഹവും അടുപ്പമുള്ളവരും ഇരുചേരിയിലായി. തുടർന്നും പലരുമായും ബന്ധം കാത്തുസൂക്ഷിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, മുനവ്വറലി ശിഹാബ് തങ്ങൾ, പി.വി. അബ്ദുൽ വഹാബ് എം.പി, ഹുസൈൻ മടവൂർ, ടി.പി. അബ്ദുല്ലക്കോയ മദനി, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, ഉണ്ണീൻകുട്ടി മൗലവി, എം.എൽ.എമാരായ പി.കെ. ബഷീർ, പി.വി. അൻവർ, പി. അബ്ദുൽ ഹമീദ്, കെ.എൻ.എ. ഖാദർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി പേർ പത്തപ്പിരിയത്തെ വീട്ടിലെത്തി അേന്ത്യാപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.