(ഈ വാർത്ത കൊടുക്കണം, നാട്ടുകാർ രംഗത്തെത്തി) ഭിന്നലിംഗക്കാരുടെ താവളമായി ചങ്കുവെട്ടി ജങഷൻ സ്ത്രീകൾക്ക് യാത്ര ചെയ്യാൻ നാണക്കേട് കോട്ടക്കൽ: രാത്രി കാലങ്ങളിൽ വെട്ടവും, വെളിച്ചവുമില്ലാത്ത ചങ്കുവെട്ടി ജങഷൻ ഭിന്ന ലിംഗക്കാരുടേയും, അസാന്മാർഗ്ഗിക പ്രവൃത്തികളിൽ ഏർപ്പെടുന്നവരുടേയും കേന്ദ്രമായി മാറി.ഇതോടെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെത്തുന്ന വിദ്യാർത്ഥിനികളടക്കമുള്ള സ്ത്രീകൾ ദുരിതത്തിലായി. ഭിന്നലിംഗക്കാരെന്ന് അവകാശപ്പെടുന്നവർ വേഷം കെട്ടി ഇറങ്ങുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തിക്കഴിഞ്ഞു. ദിവസവും പുലരും വരെ ഇരുളിന്റെ മറവിൽ കഴിയുന്നവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സ്ത്രീകൾ പോലും അറക്കുന്ന വേഷവിധാനങ്ങളിലാണ് ഇവരധികവും എത്തുന്നത്.നേരത്തെ തിരൂർ നഗരത്തിലായിരുന്ന ഇത്തരക്കാർ ഒന്നര മാസം മുൻപാണ് താവളം ചങ്കുവെട്ടിയിലേക്ക് മാറ്റിയത്. പകൽ പുരുഷ വേഷങ്ങളിൽ നടക്കുന്ന പലരും രാത്രിയിൽ സ്ത്രീ വേഷം കെട്ടി നടക്കുകയാണെന്ന് പറയുന്നു. യഥാർത്ഥ ഭിന്നലിംഗക്കാരാണെന്ന് പോലും നാട്ടുകാർക്ക് മനസ്സിലാകുന്നില്ല. ഇവരുടെ ശല്യം സഹിക്കാതെ ദിവസങ്ങൾക്ക് മുൻപ് നാട്ടുകാർ ഇടപ്പെട്ടരുന്നു.ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കോട്ടക്കലിൽ ഉണ്ടായ സംഭവം.27 വയസുള്ള ലയ എന്ന ട്രാൻസ്ജൻഡറിനെ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുകയാണ്. അയൽവാസിക്കെതിരെ പരാതി നൽകിയ ലിയ ആശുപത്രിയിൽ ചികിത്സ തേടി. ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയ പരാതിയിൽ അന്വേഷണമാരംഭിച്ചതോടെയാണ് നാട്ടുകാർ രംഗത്തെത്തിയത്.അശ്ശീലമായി വസ്ത്രമണിഞ് നടക്കുന്നത് ചോദ്യം ചെയ്തതിനാണ് യുവാവിനെ കേസിൽ കുടുക്കിയതെന്നാണ് ഇവരുടെ വാദം. ട്രാൻസ് ജൻഡറുകൾ എന്തിനാണ് രാത്രിയിൽ മാത്രം ഇറങ്ങി നടക്കുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. വിഷയത്തിൽ പൊലീസ് ഇടപെട്ട് ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ചങ്കുവെട്ടി കേന്ദ്രീകരിച്ച് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളാണ് ഇത്തരക്കാരുടെ കേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.